റിയാദ്: റിയാദിൽ സിറ്റി സിമെന്റ്സ് കമ്പനിയിൽ പർച്ചേസിംഗ് ഓഫീസറായിരുന്ന പ്രവാസി മലയാളി മരിച്ചു
. മുണ്ടക്കയം വണ്ടൻപതാൽ വേലിക്കകത്ത് തങ്കച്ചൻ കെ. കുറിയാക്കോസിന്റെയും (റിട്ട. ടെലികോം) മോളിക്കുട്ടിയുടെയും മകൻ മൻജേഷ് ഏബ്രഹാം (45) ആണ് റിയാദിൽ നിര്യാതനായത്.
16 വർഷമായി സൗദിയിലുണ്ട്. മൃതദേഹം 18 ന് നാട്ടിലെത്തിച്ച് 19 ന് വൈകുന്നേരം വരിക്കാനി ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക