കോഴിക്കോട്: പാസ്സഞ്ചർ ട്രെയിനുകളിൽ എക്സ്പ്രസ് നിരക്ക് വാങ്ങുന്നത് നിർത്തൽ ചെയ്യണമെന്ന് കോഴിക്കോട് ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതി യോഗം ആവശ്യപ്പെട്ടു.
കോവിഡ് കാലത്ത് ഏർപ്പെടുത്തിയ അധിക നിരക്ക് ഇപ്പോഴും വസൂലാക്കുന്നത് ജനങ്ങളോട് ചെയ്യുന്ന ക്രൂരതയാണ്. ഇക്കാര്യം ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികൾക്കും ജനപ്രതിനിധികൾക്കും സമിതി പ്രസിഡൻറ് നിവേദനം നൽകി.
യോഗത്തിൽ പ്രസിഡന്റ് പി.ഐ.അജയൻ അദ്ധ്യക്ഷത വഹിച്ചു. പദ്മനാഭൻ വേങ്ങേരി, വി.പി.സനീബ്കുമാർ, ഇ.ദിനചന്ദ്രൻ നായർ, വനജചീനംകുഴിയിൽ , ശോഭ.സി.ടി , വി.ചന്ദ്രശേഖരൻ, വെളിപാലത്ത്ബാലൻ, രാജൻ മണ്ടൊടി, ഗൗരിശങ്കർ, എം.അബ്ദുറഹിമാൻ, സാബുമാത്യു, കെ.മാധവൻ, പി.പി.വൈരമണി . എന്നിവർ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക