ഫിഫ ലോകകപ്പ് മത്സരങ്ങൾക്ക് അവസാനമായതോടെ അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് മന്ത്രി എം.ബി രാജേഷ്. മത്സരാവേശം അവസാനിച്ചെന്നും ഇനി വഴിയോരങ്ങളിൽ വച്ചിട്ടുള്ള ബോർഡുകൾ എടുത്ത് മാറ്റണമെന്നും മന്ത്രി പറയുന്നു.
ഫിഫ ലോകകപ്പ് നേടിയിട്ടും അർജന്റീനയ്ക്ക് യഥാർത്ഥ ട്രോഫി നൽകിയില്ല, എന്താണ് കാര്യമെന്ന് അറിയുക
പ്രിയപ്പെട്ടവരെ,
അതിഗംഭീരമായ ഒരു ലോകകപ്പ് നമ്മളെല്ലാം ചേർന്ന് ആഘോഷിച്ചു. ഖത്തറിലെ ആരവം ഒഴിഞ്ഞിരിക്കുന്നു. കേരളത്തിലെ തെരുവുകളിൽ ആരാധകസംഘം ഉയർത്തിയ എല്ലാ പ്രചാരണ ബോർഡുകളും കട്ടൗട്ടുകളും എത്രയും പെട്ടന്ന് നീക്കം ചെയ്യണമെന്നും ശാസ്ത്രീയമായി സംസ്കരിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
ലോകകപ്പ് ആവേശത്തിൽ പങ്കുചേരുകയും അത് ആഘോഷിക്കുകയും ചെയ്യുന്നതിനൊപ്പം തന്നെ, ഈ സാമൂഹ്യ ഉത്തരവാദിത്തവും നാം ഏറ്റെടുക്കണം. എല്ലാവരും ആവേശത്തോടെ ഇതിനായി മുന്നോട്ടു വരണമെന്ന് അഭ്യർത്ഥിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക