നടി ഭാവന സിനിമയിലെത്തിയിട്ട് 20 വര്‍ഷങ്ങള്‍ തികയുകയാണ്. ചിത്രത്തിന്റെ ഇരുപതാം വാര്‍ഷികത്തില്‍ മനോഹരമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഭാവന.
ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ദിവസമാണ് ഞാൻ മലയാളം സിനിമ ‘നമ്മളി’ന്റെ സെറ്റിലേക്ക് ഞാൻ നടന്നു കയറിയത്. എന്റെ അരങ്ങേറ്റ സിനിമ- കമല്‍ സാര്‍ സംവിധാനം ചെയ്തത്. ഞാൻ ‘പരിമള’മായി. തൃശൂര്‍ ഭാഷ സംസാരിക്കുന്ന ഒരു ചേരി നിവാസിയായി. എന്റെ മേക്കപ്പ് പൂര്‍ത്തായായപ്പോള്‍ ആരും എന്നെ ആരും തിരിച്ചറിഞ്ഞിരുന്നില്ലെന്ന് ഞാാൻ ഓര്‍ക്കുന്നു. അന്ന് ഞാൻ ഒരു കുട്ടിയായിരുന്നു. പക്ഷേ ഇന്ന് എനിക്ക് അറിയാം, ഇതിനേക്കാളും വലിയ അരങ്ങേറ്റം ലഭിക്കാനില്ലായിരുന്നു എന്ന്.
ഒരുപാട് വിജയങ്ങള്‍, ഒരുപാട് പരാജയങ്ങള്‍. വേദനകള്‍, സന്തോഷം, സ്നേഹം, സൗഹൃദങ്ങള്‍ അങ്ങനെ എല്ലാമാണ് ഇന്ന് കാണുന്ന ഞാൻ എന്ന വ്യക്തിയെ രൂപപ്പെടുത്തിയത്. ഇന്നും ഞാൻ പഠിച്ചുകൊണ്ടിരിക്കുന്നു, തിരിഞ്ഞുനോക്കുമ്പോള്‍ എല്ലാവരോടും എനിക്ക് നന്ദി ഉണ്ട്. ഒരു പുതുമുഖം എന്ന നിലയില്‍ അന്ന് ഉള്ള അതേ ഭയത്തോടെയാണ് ഇന്നും യാത്ര തുടരുന്നത്. മുന്നോട്ടുള്ള യാത്ര ആവേശത്തോടെയാണ് തുടരുന്നത്. ജിഷ്ണു ചേട്ടനെ മിസ് ചെയ്യുന്നു, അച്ഛന്റെ മുഖത്തെ ആ പുഞ്ചിരി അമൂല്യമാണ്, അത് മിസ് ചെയ്യുന്നു എന്നുമാണ് ഭാവന എഴുതിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക