മുഖ്യമന്ത്രി പിണറായി വിജയൻ ക്രിസ്മസ് വിരുന്ന് ഒരുക്കി. ക്രിസ്മസ് – പുതുവത്സരാഘോഷങ്ങളുടെ ഭാഗമായാണ് വിരുന്നൊരുക്കിയത്. എന്നാൽ ഗവർണർക്ക് ക്ഷണമുണ്ടായിരുന്നില്ല.
തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ നടന്ന വിരുന്നിൽ കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്ക ബാവ, മാർ ജോർജ് ആലഞ്ചേരി, ഡോ. തോമസ് ജെ. നെറ്റോ, ജോസഫ് മാർ ഗ്രിഗോറിയസ് മെത്രാപ്പൊലീത്ത, സിറിൾ മാർ ബസേലിയോസ് മെത്രാപ്പൊലീത്ത, ബസേലിയോസ് മാർതോമ മാത്യൂസ് ത്രിതീയൻ, ഡോ. വി പി സുഹൈബ് മൗലവി തുടങ്ങിയ മത മേലധ്യക്ഷന്മാർ പങ്കെടുത്തു. ജസ്റ്റിസുമാരായ ബെഞ്ചമിൻ കോശി, സിറിയക് ജോസഫ്, ആന്റണി ഡൊമിനിക് എന്നിവരും സംബന്ധിച്ചു .
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, ജി ആർ അനിൽ, കെ എൻ ബാലഗോപാൽ, ഡോ. ആർ ബിന്ദു, എം ബി രാജേഷ്, പി എ മുഹമ്മദ് റിയാസ്, പി രാജീവ്, വി ശിവൻകുട്ടി, വി എൻ വാസവൻ, വീണാ ജോർജ് എന്നിവരും സംബന്ധിച്ചു.
സ്പീക്കർ എ എൻ ഷംസീർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ഗോകുലം ഗോപാലൻ, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഡോ. തിയോഡേഷ്യസ് മാർതോമ, സ്വാമി ശുഭാംഗാനന്ദ, അത്തനാസിയോസ് യോഹൻ മെത്രാപ്പൊലീത്ത, മാർ മാത്യു അറയ്ക്കൽ, കടന്നപ്പള്ളി രാമചന്ദ്രൻ, വി കെ മാത്യൂസ് ,പ്രൊഫ. കെ വി തോമസ്, പ്രൊഫ. പി ജെ കുര്യൻ,വെള്ളാപ്പള്ളി നടേശൻ തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക