മലയാളികള്‍ക്ക് ചോറിനൊപ്പം പപ്പടം ഇഷ്ടമാണ്. സദ്യയ്ക്കും മറ്റും പപ്പടം ഒഴിവാക്കാനാകാത്ത വിഭവവുമാണ്. പപ്പടം ചുട്ടും കാച്ചിയുമെല്ലാം ഉപയോഗിയ്ക്കാറുമുണ്ട്.പപ്പടമില്ലാതെ സദ്യ മുഴുവനാകില്ല എന്ന വിശ്വാസവുമുണ്ട്.
പപ്പടം ഉണ്ടാക്കുന്നത് ഉഴുന്നു വച്ചാണ്. എന്നാല്‍ ഇന്നത്തെ ഉഴുന്നു വിലയും മറ്റും കണക്കിലെടുക്കുമ്പോള്‍ ഉഴുന്ന് അത്ര കണ്ട് ഇതില്‍ ഉപയോഗിയ്ക്കുന്നില്ല.
ഇതില്‍ ദോഷം വരുത്തുന്ന മറ്റൊരു ഘടകം പപ്പടത്തില്‍ സോഡിയം ബൈ കാര്‍ബണേറ്റ് ഉപയോഗിയ്ക്കുന്നുവെന്നതാണ്. അതായത് സോഡാക്കാരം. ഇത് പപ്പടം കേടാകാതെ ഇരിയ്ക്കുന്നതിനാണ് ഉപയോഗിയ്ക്കുന്നത്. ശരീരത്തിന് ദോഷകരമാണ് സോഡിയംബൈ കാര്‍ബണേറ്റ്.
വയറിന്റേയും കുടലിന്റേയും ആരോഗ്യത്തിന് ഇതു ദോഷമാണ്. അള്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കും അസിഡിറ്റി, ഗ്യാസ് പ്രശ്നങ്ങള്‍ക്കുമെല്ലാം ഇതൊരു പ്രധാന കാരണമാണ്.
ഉഴുന്നിനു പകരം പലരും ഉപയോഗിയ്ക്കുന്നത് മൈദയാണ്. ഉഴുന്നിന് വില കൂടുതലും മൈദയ്ക്കു കുറവും എന്നതാണ് കാരണം . മൈദയെങ്കില്‍ പപ്പടം കൂടുതല്‍ കാലം കേടാകാതെ ഇരിയ്ക്കുകയും ചെയ്യും. മൈദ ആരോഗ്യത്തിന് ദോഷകരവുമാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക