2 മുട്ട വെള്ള, 2 ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍, 1 കപ്പ് പാല്, കുറച്ച് തുള്ളി നാരങ്ങ നീര് എന്നിവയാണ് നിങ്ങള്‍ക്കാവശ്യം. ഇവയെല്ലാം ഒരു പാത്രത്തില്‍ ചേര്‍ത്ത് മിശ്രിതമാക്കി തലയോട്ടിയിലും മുടിയിലും പുരട്ടി 30 മിനിറ്റ് ഉണങ്ങാന്‍ വിടുക. ശേഷം മിതമായ ക്ലെന്‍സര്‍ ഉപയോഗിച്ച് മുടി കഴുകുക. മാസത്തില്‍ 2-3 തവണ ഇത് ചെയ്യുക.
1/2 ടേബിള്‍ സ്പൂണ്‍ ഗ്രീന്‍ ടീ, 1 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ എന്നിവയാണ് നിങ്ങള്‍ക്കാവശ്യം. പൊടിച്ച ഗ്രീന്‍ ടീ വെളിച്ചെണ്ണയില്‍ കലര്‍ത്തുക. ഈ പേസ്റ്റ് നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പുരട്ടി 10 മിനിറ്റിന് ശേഷം മുടി തണുത്ത വെള്ളത്തില്‍ കഴുകുക. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഈ ഹെയര്‍ മാസ്ക് ഉപയോഗിക്കുക.
മുടിയുടെ നീളം അനുസരിച്ച് അല്പം വെളിച്ചെണ്ണയെടുത്ത് തലയിലും മുടിയിലും പുരട്ടി മസാജ് ചെയ്യുക. ഒരു തുണി കൊണ്ട് തല മൂടി 2-3 മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇത് ചെയ്യുക.
6-7 അല്ലി വെളുത്തുള്ളി, 100 മില്ലി വെളിച്ചെണ്ണ അല്ലെങ്കില്‍ ഒലിവ് ഓയില്‍ എന്നിവയാണ് നിങ്ങള്‍ക്കാവശ്യം. വെളുത്തുള്ളി അരിഞ്ഞ് എണ്ണയില്‍ ഇടുക. ഇത് ഒരാഴ്ചയോളം തണുത്തതും വരണ്ടതുമായ സ്ഥലത്ത് സൂക്ഷിക്കുക. അതിനുശേഷം എടുത്ത് മുടിയിലും തലയോട്ടിയിലും പുരട്ടുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് മുടി കഴുകുക. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഈ എണ്ണ പുരട്ടുന്നത് നല്ല ഫലങ്ങള്‍ നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക