ലാല്‍ ജോസ് സംവിധാനം ചെയ്ത് സുരേഷ് ഗോപിയും ലെനയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു ‘രണ്ടാം ഭാവം’. 2001ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ ‘മറന്നിട്ടുമെന്തിനോ’ എന്ന ഗാനത്തിന്റെ ഒരു രഹസ്യം സാമൂഹ്യമാധ്യമത്തിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് ലെന ഇപ്പൊൾ .
2000ത്തിലെ മനോഹരമായ ഒരു ദിവസത്തില്‍ രാവിലെയാണ് ഞങ്ങള്‍ ഈ ഗാനം ചിത്രീകരിച്ചത്. കുറച്ച് ഞാവല്‍ പഴം ഞാൻ കഴിച്ചിട്ടും എന്റ നാവില്‍ പര്‍പ്പിള്‍ കളര്‍ വന്നില്ല. ഒടുവില്‍ സംവിധായകൻ ലാല്‍ ജോസ് എന്റെ നാവില്‍ കളര്‍ വരുത്താൻ കലാസംവിധായകനോട് പറഞ്ഞു. അതാണ് നിങ്ങള്‍ ചിത്രത്തില്‍ കാണുന്നത്. ‘മറന്നിട്ടുമെന്തിനോ’ 4കെയിലേക്ക് റീമാസ്റ്റര്‍ ചെയ്തിരിക്കുകയാണ്. മറക്കാനാകാത്ത ആ ഗാനം മികച്ച ക്ലാരിറ്റിയില്‍ കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നിയെന്നും ലെന എഴുതിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക