ചെടികള്‍ക്ക് വെള്ളം പോലെ വളവും പ്രധാനമാണ്. അതിനാൽ തന്നെ കമ്പോസ്റ്റ് വീട്ടിൽ തയ്യാറാക്കാം. കമ്പോസ്റ്റ് പൂച്ചെടികള്‍ക്കും പച്ചക്കറിത്തോട്ടത്തിനും ഒരുപോലെ ഉപകാരപ്രദമാണ്.
തോട്ടത്തില്‍ ഒരു കുഴി കുത്തി അതില്‍ കമ്പോസ്റ്റ് തയ്യാറാക്കാം. വലിയ ബക്കറ്റിലോ അതുപോലുള്ള മറ്റു സാധനങ്ങളിലോ വേണമെങ്കിലും ഇത് ഉണ്ടാക്കാം. അടച്ചു സൂക്ഷിക്കാന്‍ സംവിധാനമുണ്ടെങ്കില്‍ ഏറെ നന്ന്. ഈച്ചകളുടേയും മറ്റ് പ്രാണികളുടേയും ശല്യം ഒഴിവാക്കാം. ഇലകള്‍, പച്ചക്കറിത്തൊണ്ട്, ചാണകം, മുട്ടത്തൊണ്ട് തുടങ്ങിയ എല്ലാ വിധ സാധനങ്ങളും കമ്പോസ്റ്റിനായി ഉപയോഗിക്കാം.
ഇവ ഒരുമിച്ച് കുഴിയിലിടുക. കഴിവതും ഇവ അമര്‍ത്തി ഇടുക. ഇവ ചീഞ്ഞ് കമ്പോസ്റ്റ് വേഗം തയ്യാറാകും. കമ്പോസ്റ്റിനായി ഉപയോഗിക്കുന്ന സാധനങ്ങള്‍ ഒരിക്കലും ഉണങ്ങരുത്. ഇവ ചീയണമെങ്കില് ജലാംശം വേണം. അതുകൊണ്ട് ഇവ ഉണങ്ങുകയാണെങ്കില്‍ അല്പം വെള്ളം തളിച്ചു കൊടുക്കാം. ഇടയ്ക്കിടെ കമ്പോസ്റ്റിലിടുന്ന സാധനങ്ങള്‍ ഇളക്കിക്കൊടുക്കണം. എങ്കിലേ കമ്പോസ്റ്റ് പെട്ടെന്ന് തയ്യാറാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക