എന്താണ്സ്ത്രീകള്ക്ക് ഏറ്റവും അധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു രോഗാവസ്ഥയാണ് ഫൈബ്രോയിഡ് (Fibroids). ഗര്‍ഭാശയത്തിലും അണ്ഡാശയത്തിലും സ്തനങ്ങളിലും ഉണ്ടാകുന്ന അപകടകാരിയല്ലാത്ത മുഴകള്‍ അഥവാ ഫൈബ്രോയിഡുകള്‍ (Fibroids) ചികിത്സ വൈകിപ്പിക്കുന്നതു കൊണ്ട് മറ്റു പല ബുദ്ധിമുട്ടുകളിലേക്കു നയിക്കുന്ന ഒരു രോഗമാണ്. മൃദുവായ മസിലുകളോ കോശങ്ങളോ ക്രമം വിട്ട് വളരുന്നതാണ് ഇവ.
കട്ടി കൂടിയ ടിഷ്യൂകളാണ് ഫൈബ്രോയിഡുകള്‍. എന്നാല്‍ ദ്രാവകം നിറഞ്ഞ കോശങ്ങളെയാണ് സിസ്റ്റ് എന്ന് വിളിക്കുന്നത്.
ലക്ഷണങ്ങള്‍ ?
മാസമുറ ക്രമം തെറ്റുക, കടുത്ത രക്തസ്രാവം, മാസമുറ രക്തം കട്ടയായി കാണപ്പെടുക, മലബന്ധം, അരക്കെട്ടിന്റെ വണ്ണം വര്‍ദ്ധിക്കുക, വയറു വേദന, പുറം വേദന, കാല് വേദന, വിളര്‍ച്ച ഇങ്ങനെ സാധാരണ സ്ത്രീകളിലൊക്കെ കാണപ്പെടാവുന്ന സാമാന്യ ലക്ഷണങ്ങള്‍ മാത്രമാണ് ഫൈബ്രോയിഡുകളുടെയും ലക്ഷണം.
ഗര്‍ഭപാത്രത്തിനകത്തേക്കു വളരുന്ന ഫൈബ്രോയിഡുകള്‍ ഉള്ള സ്ത്രീകള്‍ക്ക് ഗര്‍ഭധാരണം തടസപ്പെട്ടുകയും, ഗര്‍ഭ കാലയളവില്‍ ചിലര്‍ക്ക് മാസം തികയാതെ പ്രസവിക്കുക, ഗര്‍ഭം അലസല്‍, പ്രസവ വൈഷമ്യങ്ങള്‍ എന്നിവ ഉണ്ടാകാറുണ്ട്. ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള പ്രവണതയും മറ്റുചിലപ്പോള്‍ ഒട്ടും മൂത്രം ഒഴിക്കാന്‍ സാധിക്കാതെ വരികയോ ചെയ്തിട്ടു പരിശോധിക്കുമ്പോള്‍ ഫൈബ്രോയിഡുകള്‍ കണ്ടെത്താറുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക