1 കപ്പ് അരി
1/2 കപ്പ് ചെറുപരിപ്പ്
1 കപ്പ് ചിരവിയ തേങ്ങ
5 ടീസ്പൂൺ നെയ്യ്
1 കപ്പ് ശർക്കര
ആവശ്യത്തിന് ഏലയ്ക്ക
ആവശ്യത്തിന് കശുവണ്ടി
ആവശ്യത്തിന് വെള്ളം
അരിയും പരിപ്പും ഒന്നിച്ച് വേവിച്ചെടുക്കുക അരിയും പരിപ്പും കഴുകി കുക്കറിലിട്ട് 3-4 വിസിൽ വരുന്നതുവരെ പാകം ചെയ്യുക. ഇതിലേയ്ക്ക് തേങ്ങാ ചേർക്കാം വിസിൽ വന്ന ശേഷം ഇത് കുറച്ചൊന്ന് തണുക്കാൻ അനുവദിക്കുക. ഇത് നന്നായി ഉടച്ചെടുക്കാം. മിക്സറിൽ അടിച്ച തേങ്ങ ചേർത്ത് ചേരുവകൾ നന്നായി ഇളക്കി കൊടുക്കാം
കശുവണ്ടി നെയ്യിൽ വറുത്തെടുക്കുക ഒരു ചട്ടിയിൽ കുറച്ച് നെയ്യ് ചേർത്ത് ചൂടാക്കുക. ഇതിലേക്ക് കശുവണ്ടി ചേർത്ത് സ്വർണ്ണനിറമാകുന്നതുവരെ ഫ്രൈ ചെയ്യുക. അത് നീക്കം ചെയ്ത് മാറ്റി വയ്ക്കുക.
– ശർക്കര പാനി തയ്യാറാക്കാം അതേ പാനിൽ വെള്ളമൊഴിച്ച ശേഷം പൊടിച്ച് ശർക്കരപ്പൊടി ചേർത്ത് ഇത് ഉരുകുന്നത് വരെ പാകം ചെയ്യുക. മധുരത്തിന്റെ സ്വാദും സുഗന്ധവും വർദ്ധിപ്പിക്കുന്നതിനായി ഏലം ചേർത്തുകൊടുക്കാം.
ശർക്കര ലായിനി ചോറിലേയ്ക്ക് ചേർത്ത് ഇളക്കുക ശർക്കര ലായനി തിളച്ചുതുടങ്ങിയാൽ ഉടച്ച ചോറ് – പരിപ്പ് മിക്സ് ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കിക്കൊടുക്കണം. കട്ടികൾ ഒന്നും രൂപപ്പെടുന്നില്ലെന്ന് ഉറപ്പാക്കുക.
– വീണ്ടും നെയ് ചേർത്ത് പാകം ചെയ്ത് പൊങ്കൽ തയ്യാറാക്കാംകൃത്യമായ ഇടവേളകളിൽ നെയ്യ് ചേർത്ത് 3-4 മിനിറ്റ് പാകം ചെയ്യുക. ചട്ടിയിൽ കശുവണ്ടി മുകളിൽ വിതറി ചൂടോടെ വിളമ്പുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക