വേദ ജ്യോതിഷത്തിൽ ആകെ 12 രാശിചിഹ്നങ്ങൾ വിവരിച്ചിട്ടുണ്ട്. എല്ലാ രാശിചിഹ്നങ്ങളും ഒരു ഗ്രഹത്താൽ ഭരിക്കുന്നു. ഗ്രഹങ്ങളുടെയും രാശികളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ് ജാതകം കണക്കാക്കുന്നത്.
എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും സ്വഭാവ സവിശേഷതകളും ഉണ്ട്, അത് ഒരാളുടെ വ്യക്തിത്വത്തെ നിർവചിക്കുന്നു. നിങ്ങളുടെ ദിവസം വരാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് അറിഞ്ഞുകൊണ്ട് ആരംഭിച്ചാൽ അത് സഹായകരമാകില്ലേ?
മേടം രാശിക്കാര്‍ക്ക് പുതിയ എന്തെങ്കിലും കാര്യങ്ങള്‍ തുടങ്ങാനുള്ള മികച്ച ദിവസമാണിത്. അതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിരിക്കണം. ഇടവം രാശിക്കാര്‍ നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കണം. അതിലൂടെ നിങ്ങള്‍ക്ക് പുരോഗതി കൈവരിക്കാനാകും. കുറച്ച് സമയത്തേക്ക് തീരുമാനങ്ങള്‍ എടുക്കുന്നത് മാറ്റിവെയ്ക്കണം; മേടം മുതല്‍ മീനം വരെ ഇന്ന്
മേടം രാശി
പുതിയ എന്തെങ്കിലും കാര്യങ്ങള്‍ തുടങ്ങാനുള്ള മികച്ച ദിവസമാണിത്. അതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിരിക്കണം. നിങ്ങളുടെ കഴിവ് നിങ്ങള്‍ വിലയിരുത്തുന്നതിനേക്കാള്‍ വളരെ കൂടുതലായിരിക്കും.
ഇടവം രാശി
നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കണം. അതിലൂടെ നിങ്ങള്‍ക്ക് പുരോഗതി കൈവരിക്കാനാകും. കുറച്ച് സമയത്തേക്ക് തീരുമാനങ്ങള്‍ എടുക്കുന്നത് മാറ്റിവെയ്ക്കണം. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ഒരു മികച്ച അവസരം ലഭിക്കും.
മിഥുനം രാശി
ആളുകളുമായി സഹകരിക്കാനുള്ള സമയമാണിത്. നിങ്ങളുടെ പ്ലാനുകള്‍ മറ്റുള്ളവരുമായി പങ്കുവെയ്ക്കാതിരിക്കുക. അനാവശ്യമായ സമ്മര്‍ദ്ദം ഒഴിവാക്കണം. നിങ്ങള്‍ക്ക് അനുകൂലമായ സമയമാണിത്.
കര്‍ക്കിടകം രാശി
നിങ്ങളുടെ ഉള്ളിലെ വികാരങ്ങള്‍ മറ്റൊരാള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. മറ്റൊരാളെ നിങ്ങള്‍ വൈകാരികമായി ആശ്രയിക്കും. അത് ഒഴിവാക്കി സ്വതന്ത്രമായി മുന്നോട്ട് പോകണം.
ചിങ്ങം രാശി
കുറച്ച് നാളുകളായി നിങ്ങള്‍ കാണാത്ത ഒരാളെ കണ്ടുമുട്ടാന്‍ സാധ്യതയുണ്ട്. ആഡംബര വസ്തുക്കളില്‍ ഭ്രമം തോന്നും. നിങ്ങളില്‍ ചിലര്‍ വിദേശത്ത് ഒരു അവധിക്കാലം പ്ലാന്‍ ചെയ്യുന്നുണ്ടാകും. കായികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് നല്ലതാണ്.
കന്നി രാശി
ഇന്ന് വികാരങ്ങളില്‍ നിന്ന് മുക്തി നേടാന്‍ പ്രയാസമായിരിക്കും. പണമിടപാടുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കണം.
തുലാം രാശി
ഇന്ന് നിങ്ങളുടെ നേതൃത്വഗുണം മെച്ചപ്പെടും. ദൂരെയുള്ള ഒരാള്‍ നിങ്ങളെ പ്രശംസിക്കും. വീട്ടില്‍ നിന്നുള്ള ഒരു നല്ല വാര്‍ത്ത നിങ്ങളെ സന്തോഷിപ്പിക്കാന്‍ സാധ്യതയുണ്ട്.
വൃശ്ചിക രാശി
സാമ്പത്തിക നേട്ടങ്ങള്‍ നിറഞ്ഞ ദിവസമാണിത്. പുതിയ പ്രോപ്പര്‍ട്ടിക്കായി കരാര്‍ ഒപ്പുവെയ്ക്കാന്‍ അനുകൂല സമയമാണ്.
ധനു രാശി
ഒരു പുതിയ ബിസിനസ്സിനെ കുറിച്ച് ചിന്തിക്കാന്‍ അനുകൂലമായ സമയമാണിത്. പങ്കാളിത്തം അനിവാര്യമാണ്. ഇപ്പോള്‍ റിസ്ക് എടുക്കുന്നത് ഒഴിവാക്കുക.
മകരം രാശി
സമ്മിശ്ര പ്രതികരണങ്ങള്‍ നിറഞ്ഞ ദിവസമാണിന്ന്. നിങ്ങള്‍ക്ക് വളരെ വിശ്വാസമുള്ള ഒരാളെ ആശ്രയിക്കുന്നത് കുറയ്ക്കണം. ഒരു റോഡ് ട്രിപ്പ് നടത്താന്‍ സാധ്യതയുണ്ട്. ശാരീരികമായ പരിക്കുകള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കണം.
കുംഭം രാശി
ഇന്ന് നിങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ജോലികള്‍ ചെയ്തുതീര്ക്കാന് പ്ലാന്‍ ചെയ്യുന്നുണ്ടാകും. എന്നാല്‍ അത് നടക്കില്ല. ശരിയായ സമയത്തിനായി കാത്തിരിക്കേണ്ടി വരും. വീട്ടില്‍ നിന്നോ പങ്കാളിയില്‍ നിന്നോ ഉള്ള ഉപദേശങ്ങള്‍ നിങ്ങള്‍ക്ക് പ്രസക്തമായി തോന്നില്ല.
മീനം രാശി
നിങ്ങള്‍ മുമ്പ് ചെയ്ത കാര്യങ്ങളെ കുറിച്ച് നിങ്ങള്‍ക്ക് കുറ്റബോധം തോന്നും. നിങ്ങളുടെ പങ്കാളിയായിരുന്ന ഒരാള്‍ ചില തെറ്റുകള്‍ ചെയ്തേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക