നിങ്ങളുടെ നരച്ച മുടിക്ക് പരിഹാരം കാണാനായി ചില പ്രകൃതിദത്ത വഴികളുണ്ട്. അതിനുള്ള മികച്ച പരിഹാരങ്ങളാണ് നെല്ലിക്കയും കറിവേപ്പിലയും.
നെല്ലിക്കയും വെളിച്ചെണ്ണയും ഒരു പാനില്‍ ഒരു കപ്പ് വെളിച്ചെണ്ണ എടുത്ത് അതിലേക്ക് നെല്ലിക്കപ്പൊടി ചേര്‍ക്കുക. ഒരു ടീസ്പൂണ്‍ ഉലുവയും ഇതിലേക്ക് ചേര്‍ക്കുക. എണ്ണ ബ്രൗണ്‍ നിറമാകുന്നത് വരെ ചൂടാക്കുക. ഇത് ചൂടില്‍ നിന്ന് നീക്കി തണുക്കുന്ന വരെ വയ്ക്കുക. ശേഷം ഈ എണ്ണ അരിച്ചെടുത്ത് അല്പമെടുത്ത് നിങ്ങളുടെ മുടിയിലും തലയോട്ടിയിലും മസാജ് ചെയ്യുക. രാത്രി മുഴുവന്‍ ഇത് വച്ചശേഷം പിറ്റേന്ന് രാവിലെ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ഇങ്ങനെ ചെയ്യുന്നത് നരച്ച മുടിക്ക് പരിഹാരം കാണാന്‍ നിങ്ങളെ സഹായിക്കും.
നെല്ലിക്കയും ബദാം ഓയിലും നെല്ലിക്ക നീരും ബദാം ഓയിലും തുല്യ അനുപാതത്തില്‍ മിക്സ് ചെയ്യുക. ഇതിലേക്ക് കുറച്ച് തുള്ളി നാരങ്ങ നീര് ചേര്‍ക്കുക. എല്ലാ ചേരുവകളും നന്നായി കലര്‍ത്തി തലയോട്ടിയില്‍ പുരട്ടുക. തല മസാജ് ചെയ്ത് 45 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ വച്ചശേഷം മുടി നന്നായി കഴുകുക. വെളുത്ത മുടി കുറയ്ക്കാന്‍ ആഴ്ചയില്‍ 2-3 തവണ ഈ പ്രതിവിധി ആവര്‍ത്തിക്കുക.
അര കപ്പ് വെളിച്ചെണ്ണയില്‍ ഒരു പിടി കറിവേപ്പില ചേര്‍ക്കുക. കറിവേപ്പില കറുപ്പ് നിറം ആകുന്നത് വരെ തിളപ്പിക്കുക. ഇത് ആയിക്കഴിഞ്ഞാല്‍ തീയില്‍ നിന്ന് തണുക്കാന്‍ വച്ച് എണ്ണ അരിച്ചെടുത്ത് നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പുരട്ടുക. ഇത് 15 മിനിറ്റ് മസാജ് ചെയ്ത് മറ്റൊരു 30 മിനിറ്റ് നേരം കൂടി വയ്ക്കുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി നന്നായി കഴുകുക.
നെല്ലിക്ക ചതച്ചെടുത്ത് അതില്‍ വെള്ളം ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക. ഇത് തലയോട്ടിയില്‍ പുരട്ടി കുറച്ച് സമയം മസാജ് ചെയ്യുക. കുറഞ്ഞത് 30 മിനിറ്റെങ്കിലും ഇത് തലയില്‍ വച്ച ശേഷം വെള്ളം ഉപയോഗിച്ച് മുടി നന്നായി കഴുകുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യുന്നത് നരച്ച മുടിയില്‍ നിന്ന് മോചനം നേടാന്‍ നിങ്ങളെ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക