സ്കിന്‍ ടോണര്‍ ചര്‍മ്മത്തിനെ ആഴത്തില്‍ ഇറങ്ങിച്ചെന്ന് ക്ലീന്‍ ചെയ്യുന്നതിനും അഴുക്കിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ഇത് കൂടാതെ ചര്‍മ്മത്തിലുണ്ടാവുന്ന മുഖക്കുരു, സുഷിരങ്ങള്‍ എന്നിവയെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇത് പലപ്പോഴും ചര്‍മ്മം ഈര്‍പ്പമുള്ളതാക്കി മാറ്റുകയും സുരക്ഷിതമായി പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു.
ശ്രദ്ധിക്കേണ്ടത്
പലരും വില നോക്കിയാണ് ടോണര്‍ വാങ്ങിക്കുന്നത്. എന്നാല്‍ വില കൂടുതലാണെന്ന് കരുതി അതിന്റെ ഗുണങ്ങള്‍ ഉണ്ടായിരിക്കണം എന്നില്ല. മുഖത്തെ അഴുക്ക്, മാലിന്യങ്ങള്‍, എണ്ണമയം എന്നിവ നീക്കം ചെയ്യുന്നതിന് അനുയോജ്യമാണോ എന്ന കാര്യമാണ് ആദ്യം ശ്രദ്ധിക്കേണ്ടത്.
മോയ്സുചുറൈസ് ചെയ്യുന്നതിന് വേണ്ടി മോയ്സ്ചുറൈസര്‍ ഉപയോഗിക്കുന്നവര്‍ ദിവസവും ടോണര്‍ ഉപയോഗിക്കണം എന്നില്ല. കാരണം ഇവയിലെല്ലാം തന്നെ ആവശ്യത്തിന് ആന്റി ഓക്സിഡന്റുകള്‍ ഉള്ളത് കൊണ്ട് തന്നെ മറ്റൊരു ടോണറിന്റെ ആവശ്യം വരുന്നില്ല.
ചര്‍മ്മം വളരെയധികം സെന്‍സിറ്റീവ് ആണെങ്കിലോ അല്ലെങ്കില്‍ എന്തെങ്കിലും തരത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലോ ടോണറുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ഇത് പ്രശ്നത്തെ ഗുരുതരമാക്കും.
നമ്മുടെ ചര്‍മ്മത്തില്‍ ചില സാധാരണ ബാക്ടീരിയകളും സ്വാഭാവിക എണ്ണമയവും ഉണ്ട്. അതിനെ ഇല്ലാതാക്കുന്നതിന് പലപ്പോഴും ഇത്തരത്തിലുള്ള ടോണറുകള്‍ കാരണമാകുന്നു. ഇത്തരത്തില്‍ ചര്‍മ്മത്തിലെ എല്ലാ നല്ല സൂക്ഷ്മാണുക്കളെയും ഇല്ലാതാക്കുകയാണെങ്കില്‍, ചീത്ത ബാക്ടീരിയകളും ഫംഗസുകളും പെരുകുകയും മുഖക്കുരു വര്‍ദ്ധിക്കുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു.
എണ്ണമയത്തെ ഇല്ലാതാക്കാന്‍ ആണ് നിങ്ങള്‍ ടോണര്‍ ഉപയോഗിക്കുന്നത് എന്നുണ്ടെങ്കില്‍ അത് പലപ്പോഴും നിങ്ങളില്‍ വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. ചര്‍മ്മത്തിലെ ആരോഗ്യകരവും പ്രകൃതിദത്തവുമായ എണ്ണ മയം നീക്കം ചെയ്താല്‍ അത് പലപ്പോഴും കൂടുതല്‍ എണ്ണമയത്തിലേക്ക് ചര്‍മ്മത്തെ എത്തിക്കുന്നതിന് കാരണമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക