വേദ ജ്യോതിഷത്തിൽ ആകെ 12 രാശിചിഹ്നങ്ങൾ വിവരിച്ചിട്ടുണ്ട്. എല്ലാ രാശിചിഹ്നങ്ങളും ഒരു ഗ്രഹത്താൽ ഭരിക്കുന്നു. ഗ്രഹങ്ങളുടെയും രാശികളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ് ജാതകം കണക്കാക്കുന്നത്.
എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും സ്വഭാവ സവിശേഷതകളും ഉണ്ട്, അത് ഒരാളുടെ വ്യക്തിത്വത്തെ നിർവചിക്കുന്നു. നിങ്ങളുടെ ദിവസം വരാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് അറിഞ്ഞുകൊണ്ട് ആരംഭിച്ചാൽ അത് സഹായകരമാകില്ലേ?
അശ്വതി നാളുകാര്‍ക്ക് പൊതു രംഗത്ത് പ്രശസ്തി വർധിക്കും. ഗൃഹ നിർമ്മാണത്തിൽ പുരോഗതി. ഔഷധ സേവ വേണ്ടിവരും.
ഭരണി നാളുകാര്‍ക്ക് സ്വത്തു സംബന്ധമായ തർക്കങ്ങൾ ഉണ്ടാവാം. വ്യവഹാരങ്ങളിൽ തിരിച്ചടികൾ. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ താമസിക്കും.
അശ്വതി മുതല്‍ രേവതി വരെ നാളുകാര്‍ക്ക് അടുത്തയാഴ്ച്ചത്തെ സമ്പൂര്‍ണ വാരഫലം അറിയാന്‍ വായിക്കുക
അശ്വതി
പൊതു രംഗത്ത് പ്രശസ്തി വർധിക്കും. ഗൃഹ നിർമ്മാണത്തിൽ പുരോഗതി. ഔഷധ സേവ വേണ്ടിവരും. സഹോദരങ്ങൾ തമ്മിൽ അഭിപ്രായ ഭിന്നത. ആരോഗ്യകാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കുക. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും.
ഭരണി
സ്വത്തു സംബന്ധമായ തർക്കങ്ങൾ ഉണ്ടാവാം. വ്യവഹാരങ്ങളിൽ തിരിച്ചടികൾ. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ താമസിക്കും. ഉദ്യോഗസ്ഥന്മാർക്ക് മേലധികാരികളിൽ നിന്ന് നല്ല സമീപനവും സഹായവും പ്രതീക്ഷിക്കാം. കുടുംബത്തിൽ ഐശ്വര്യം അനുഭവപ്പെടും.
കാർത്തിക
ചികിത്സകളിൽ കഴിയുന്നവർക്ക് പൊതുവെ അനുകൂല വാരമല്ല. ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ. മനഃസുഖം കുറയും. കടങ്ങൾ കുറയ്ക്കുവാൻ സാധിക്കും. ബന്ധുക്കളുടെ സഹകരണം മുഖേന ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും.
രോഹിണി
ബിസിനസ്സ് പുഷ്ടിപ്പെടും. തൊഴിൽപരമായ നേട്ടങ്ങൾ. സന്താനങ്ങൾക്കായി പണച്ചെലവുണ്ടാകും. സംസാരം പരുഷമാകാതിരിക്കാൻ ശ്രദ്ധിക്കുക. ഗൃഹസംബന്ധമായ ചെലവുകൾ വർധിക്കും. വിദേശത്തുനിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സഹോദരങ്ങളിൽ നിന്നോ സഹോദരസ്ഥാനീയരിൽ നിന്നോ സഹായങ്ങൾ ലഭിക്കും.
മകയിരം
സന്താനങ്ങൾക്കായി പണച്ചെലവ്. ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ. ദാമ്പത്യ ജീവിതത്തിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടാകും. സഹോദരങ്ങളിൽ മുതിർന്ന ബന്ധുക്കൾ മുഖേനയോ സാമ്പത്തിക നേട്ടം ഉണ്ടാകും. പലവിധ പ്രതിസന്ധികളും പ്രയാസങ്ങളും തരണം ചെയ്യേണ്ടി വരും.
തിരുവാതിര
ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കുറയും. അനാവശ്യ സംസാരം ഒഴിവാക്കുക. മുൻകോപം നിയന്ത്രിക്കണം. സഹോദരസ്ഥാനീയരിൽ നിന്നും ഗുണാനുഭവം ലഭിക്കും. മാതാവിൽ നിന്നും സഹായങ്ങൾ ലഭിക്കും. സുഹൃത്തുക്കളിൽ നിന്നും മനഃസന്തോഷം ലഭിക്കും.
പുണർതം
ബന്ധുജനങ്ങളിൽ നിന്നുള്ള സഹായം ലഭിക്കും. തൊഴിൽപരമായ മാറ്റങ്ങൾ. അനാവശ്യ മാനസിക ഉത്ക്കണ്ഠ. ഗൃഹസുഖം കുറയും. പ്രവർത്തന വിജയം കൈവരിക്കും. സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. അനാവശ്യചിന്തകൾ മുഖേന മനസ്സ് അസ്വസ്ഥമാകും.
പൂയം
ബന്ധു ജന സമാഗമം ഉണ്ടാകും. ബിസിനസിലും ഊഹകച്ചവടത്തിലും ഏർപ്പെട്ടിരിക്കുന്നവർക്ക് ധനനഷ്ടത്തിന് സാദ്ധ്യത. തൊഴിൽ രഹിതർക്ക് ജോലി ലഭിക്കാൻ തടസം നേരിടും. പരീക്ഷകളിൽ പ്രതീക്ഷിച്ച വിജയം ലഭിക്കുകയില്ല.
ആയില്യം
സാമ്പത്തിക പരമമായ നേട്ടം കൈവരിക്കും. സഞ്ചാരക്ലേശം അനുഭവിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. വിദേശത്തു ജോലി ചെയ്യുന്നവർക്ക് ബുദ്ധിമുട്ടുകൾ തരണം ചെയ്യേണ്ടി വരും. അന്യരുടെ വാക്കുകൾ ശ്രവിച്ച് അബദ്ധത്തിൽ ചാടും. ഇഴജന്തുക്കളിൽ നിന്ന് ഉപദ്രവം ഉണ്ടാകുവാൻ സാദ്ധ്യത.
മകം
ധനപരമായ ചെലവുകൾ വർധിക്കും. സുഹൃത്തുക്കളിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. അനാവശ്യമായ ആരോപണങ്ങൾ മൂലം ദമ്പതികൾ കലഹിക്കാനിടവരും. വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങൾ കൈകൊള്ളണം.
പൂരം
ബിസിനസ്സിൽ ധനനഷ്ടം. ഭക്ഷണ സുഖം കുറയും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ കുറയും. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. ആരോഗ്യസ്ഥിതി മെച്ചപ്പെടും. എല്ലാ കാര്യത്തിലും ഉത്സാഹവും സാമർത്യവും ഉണ്ടാകും. മനഃസന്തോഷം അനുഭവപ്പെടും. ചെലവുകൾ കൂടും.
ഉത്രം
ഏറ്റെടുത്ത ജോലികൾ പൂർത്തീകരിക്കും. ആവശ്യത്തിലധികം മാനസിക സംഘർഷം. വിശ്രമം കുറയും. വിദ്യാർത്ഥികൾക്ക് അനുകൂലസമയം. ബിസിനസിൽ വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങൾ കൈകൊള്ളണം. ഗൃഹത്തിൽ മംഗള കർമ്മങ്ങൾ നടക്കാനിടയുണ്ട്.
അത്തം
കുടുംബാംഗങ്ങൾക്കുണ്ടാകുന്ന രോഗങ്ങൾ മുഖേന ധനച്ചെലവ് കൂടും. ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പ്രതിസന്ധി. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങൾ കേടാകുവാൻ സാദ്ധ്യത. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക വിഷമതകൾ . വിദ്യാർത്ഥികൾക്ക് അലസത പ്രകടമാകും.
ചിത്തിര
ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും. തടസ്സങ്ങൾ മാറി കാര്യപുരോഗതിയുണ്ടാകും. വിവാഹാലോചനകളിൽ തീരുമാനം. ഭൂമി സംബന്ധമായി അഭിപ്രായ വ്യത്യാസത്തിനോ ശത്രുതയ്ക്കോ സാദ്ധ്യത. പൊതുവെ എല്ലാ കാര്യങ്ങളിലും ഉത്സാഹവും സാമർത്യവും അനുഭവപ്പെടും.
ചോതി
കർമ്മരംഗത്ത് പലവിധ പ്രതിസന്ധികളും തരണം ചെയ്യേണ്ടി വരും. കഠിനാദ്ധ്വാനത്തിന് തക്ക ഫലം ലഭിക്കില്ല . സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഉത്കണ്ഠാകുലരാകും.
വിശാഖം
പണച്ചെലവധികരിക്കും . പൊതു പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകും. ഗാർഹിക കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതായി വരും. വിദ്യാർഥികൾക്ക് അലസത വർധിക്കും. പതിവിൽകവിഞ്ഞ അലസത അനുഭവിക്കും.
അനിഴം
ധനപരമായി അനുകൂലം. സന്താനങ്ങൾക്ക് പുരോഗതി. വിശ്രമം കുറയും. ബന്ധുജനങ്ങൾ മുഖേന മനഃസന്തോഷത്തിന് സാധ്യത. പുതിയ തൊഴിലിനു ശ്രമിക്കുന്നവർ സ്വകാര്യ ഏജന്‍സികൾ വഴി കബളിപ്പിക്കപ്പെടാൻ ഇടയുണ്ട്. പൊതു പ്രവർത്തനങ്ങളിൽ പ്രശസ്തി. സന്താനങ്ങളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തുക.
തൃക്കേട്ട
മാനസിക സന്തോഷം വർധിക്കും. കടങ്ങൾ വീട്ടുവാൻ സാധിക്കും. ഓഹരി വിപണിയിലും ഊഹക്കച്ചവടത്തിലും ഏർപ്പെടാൻ യോജിച്ച സമയമല്ല. ഉടമ്പടി ജോലികൾ യഥാസമയം ചെയ്ത് തീർക്കുവാൻ കഴിയാതെ വരും. പിതൃജനങ്ങൾക്ക് രോഗാരിഷ്ടതകൾ ഉണ്ടാകും.
മൂലം
മാതാവിനോ മാതൃജനങ്ങൾക്കോ അരിഷ്ടത. തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ. പഴയ വാഹനം മാറി പുതിയതു വാങ്ങാനുള്ള തീരുമാനം മാറ്റിവയ്ക്കും. സന്താനങ്ങളുടെ ഭാവിയെക്കുറിച്ച് ഉത്കണ്ഠയുണ്ടാകും .
പൂരാടം
ആരോഗ്യവിഷമതകൾ ശമിക്കും. വിവാഹം വാക്കുറപ്പിക്കും. തൊഴിൽ പരമമായ ഉയർച്ച. സാമ്പത്തിക നേട്ടം ഇവ പ്രതീക്ഷിക്കാം. അനാവശ്യ കൂട്ടുകെട്ടിലൂടെ പണം ധൂർത്തടിക്കുവാൻ ഇടയുണ്ട്. മംഗളകർമങ്ങളിൽ പങ്കെടുക്കും. ദാമ്പത്യ സുഖവും മനഃസന്തോഷവും അനുഭവപ്പെടും.
ഉത്രാടം
തൊഴിൽപരമായി അനുകൂല സാഹചര്യമാണ്. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. വിവാഹ ആലോചന വാക്കുറപ്പിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. കാർഷിക മേഖലയിൽ നിന്ന് ധനനഷ്ടത്തിന് സാദ്ധ്യത.
തിരുവോണം
മാനസിക സന്തോഷം വർധിക്കും. വാഹനം വാങ്ങുവാനുള്ള പരിശ്രമം വിജയം കാണും. വിദ്യാർഥികൾക്ക് അനുകൂല സമയം. കലാരംഗത്ത്പ്രവർത്തിക്കുന്നവർക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമാകും.
അവിട്ടം
സുഹൃത്തുകളുടെ പെരുമാറ്റം അനുകൂലമായിരിക്കില്ല. തൊഴിൽ രംഗത്ത് പ്രശ്നങ്ങൾ ഉണ്ടാകും. ചെറിയ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സ്വന്തം ആവശ്യത്തിന് വേണ്ടിയോ മറ്റുള്ളവർക്ക് വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. ബിസിനസിലൂടെയുണ്ടായ ധനനഷ്ടം മറികടക്കാൻ സാധിക്കും .
ചതയം
രോഗദുരിതത്തിൽ ശമനം. പണമിടപാടുകളിൽ നേട്ടം.ദേഹസുഖം കുറഞ്ഞിരിക്കും.
ദമ്പതികൾ തമ്മിൽ അഭിപ്രായവ്യത്യാസം ശമിക്കുന്നതിന് സാധ്യത . കർമ്മ രംഗത്ത് പുതിയ ഉത്തരവാദിത്തങ്ങൾ ഉണ്ടാകും.
പൂരുരുട്ടാതി
സുഹൃത്തുക്കളുമായി ചേർന്ന്ബിസിനസ്സ് ആരംഭം . വിദേശത്ത് തൊഴിൽ ചെയ്യുന്നവർക്ക് തടസപ്പെട്ടു കിടന്ന ശമ്പളകുടിശിക ലഭിക്കും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. പുതിയ വാഹനം സ്വന്തമാക്കുവാൻ അവസരം. സാമ്പത്തിക വിഷമങ്ങൾക്ക് ശമനം .
ഉത്രട്ടാതി
ഔഷധ സേവ വേണ്ടി വരും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ശ്രമിക്കുന്നവർക്ക് അനുകൂല സമയമല്ല. തൊഴിൽ പരമായ മാറ്റം പ്രതീക്ഷിക്കാം. ഭൂമി സംബന്ധമായ ക്രയവിക്രയങ്ങൾ തീരുമാനമാകും.
രേവതി
സാമ്പത്തികമായി വിഷമതകൾ നേരിടും. സന്താനങ്ങൾക്ക് അരിഷ്ടത. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. പുതിയ വസ്ത്രാഭരണാദികൾ ലഭിക്കും. മാനസിക സംഘർഷത്തിൽ അയവ് . വിവാഹ സംബന്ധമായ നിർണ്ണായക തീരുമാനം എടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക