വേദ ജ്യോതിഷത്തിൽ ആകെ 12 രാശിചിഹ്നങ്ങൾ വിവരിച്ചിട്ടുണ്ട്. എല്ലാ രാശിചിഹ്നങ്ങളും ഒരു ഗ്രഹത്താൽ ഭരിക്കുന്നു. ഗ്രഹങ്ങളുടെയും രാശികളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ് ജാതകം കണക്കാക്കുന്നത്.
എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും സ്വഭാവ സവിശേഷതകളും ഉണ്ട്, അത് ഒരാളുടെ വ്യക്തിത്വത്തെ നിർവചിക്കുന്നു. നിങ്ങളുടെ ദിവസം വരാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് അറിഞ്ഞുകൊണ്ട് ആരംഭിച്ചാൽ അത് സഹായകരമാകില്ലേ?
അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക് ബുധനാഴ്ച വരെ അനുകൂലം. കാര്യവിജയം, അംഗീകാരം, യാത്രാവിജയം, ധനയോഗം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തൊഴിലന്വേഷണങ്ങൾ ഫലവത്താവാം. ആരോഗ്യം മെച്ചപ്പെടാം. വേണ്ടപ്പെട്ടവരുമായി സന്തോഷം പങ്കിടാം.
കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക് തിങ്കളാഴ്ച വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം, ഉദരവൈഷമ്യം, യാത്രാതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. സുഖകരമല്ലാത്ത സംഭാഷണങ്ങള്‍ കേൾക്കേണ്ടി വന്നേക്കാം.
മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക് തിങ്കളാഴ്ച വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അപകടഭീതി, നഷ്ടം, ഇച്ഛാഭംഗം, ശരീരക്ഷതം ഇവ കാണുന്നു. ശത്രുക്കള്‍ വർധിക്കാം. ചൊവ്വാഴ്ച മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം.
മേടം
അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക് ബുധനാഴ്ച വരെ അനുകൂലം. കാര്യവിജയം, അംഗീകാരം, യാത്രാവിജയം, ധനയോഗം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തൊഴിലന്വേഷണങ്ങൾ ഫലവത്താവാം. ആരോഗ്യം മെച്ചപ്പെടാം. വേണ്ടപ്പെട്ടവരുമായി സന്തോഷം പങ്കിടാം. വായ്പാശ്രമങ്ങൾ വിജയിക്കാം. വ്യാഴാഴ്ച മുതൽ പ്രതികൂലം. കാര്യതടസ്സം, അലച്ചിൽ, ധനതടസ്സം, ചെലവ്, മനഃപ്രയാസം ഇവ കാണുന്നു.
ഇടവം
കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക് തിങ്കളാഴ്ച വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം, ഉദരവൈഷമ്യം, യാത്രാതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. സുഖകരമല്ലാത്ത സംഭാഷണങ്ങള്‍ കേൾക്കേണ്ടി വന്നേക്കാം. ചൊവ്വാഴ്ച മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, ബന്ധുസമാഗമം, യാത്രാവിജയം ഇവ കാണുന്നു.
മിഥുനം
മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക് തിങ്കളാഴ്ച വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അപകടഭീതി, നഷ്ടം, ഇച്ഛാഭംഗം, ശരീരക്ഷതം ഇവ കാണുന്നു. ശത്രുക്കള്‍ വർധിക്കാം. ചൊവ്വാഴ്ച മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം.
കർക്കടകം
പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം തിങ്കളാഴ്ച വരെ അനുകൂലം. കാര്യവിജയം, സുഹൃദ്സമാഗമം, പരീക്ഷാമികവ് ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ചർച്ചകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. കൂടിക്കാഴ്ചകൾ വിജയിക്കാം. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. പുതിയ കോഴ്സുകള്‍ക്ക് പ്രവേശനം ലഭിക്കാം. ആരോഗ്യം മെച്ചപ്പെടാം. ചൊവ്വാഴ്ച മുതൽ പ്രതികൂലം.
ചിങ്ങം
മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക് ബുധനാഴ്ച വരെ അനുകൂലം. കാര്യവിജയം, അംഗീകാരം, യാത്രാവിജയം, മത്സരവിജയം, ശത്രുക്ഷയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രാതടസ്സം മാറിക്കിട്ടാം. അകന്നു നിന്നവർ അടുക്കാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. വ്യാഴാഴ്ച മുതല്‍ പ്രതികൂലം. കാര്യപരാജയം, മനഃപ്രയാസം, അപകടഭീതി, ശരീരക്ഷതം, നഷ്ടം, ഇച്ഛാഭംഗം, വാഗ്വാദം ഇവ കാണുന്നു.
കന്നി
ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക് തിങ്കളാഴ്ച വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസ്സം, പ്രവർത്തനമാന്ദ്യം, ധനതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവരിൽ നിന്നും സുഖകരമല്ലാത്ത പെരുമാറ്റങ്ങൾ ഉണ്ടാകാം. ചൊവ്വാഴ്ച മുതൽ അനുകൂലം. കാര്യവിജയം, മത്സരവിജയം, സുഹൃദ്സമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടാം.
തുലാം
(ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
ബുധനാഴ്ച വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, ശരീരക്ഷതം, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. വേണ്ടപ്പെട്ടവരിൽ നിന്നും വേദനാജനകമായ അനുഭവം ഉണ്ടാകാം. സഹപ്രവർത്തകർ ദ്വേഷിക്കാം. മേലധികാരിയിൽ നിന്നും സുഖകരമല്ലാത്ത പെരുമാറ്റങ്ങൾ ലഭിക്കാം. വ്യാഴാഴ്ച മുതൽ അനുകൂലം. കാര്യവിജയം, സുഹൃദ്സമാഗമം, സ്ഥാനകയറ്റം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ചർച്ചകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം.
വൃശ്ചികം
വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക് തിങ്കളാഴ്ച വരെ അനുകൂലം. കാര്യവിജയം, സ്ഥാനലാഭം, ഉത്സാഹം, അംഗീകാരം, യാത്രാവിജയം ഇവ കാണുന്നു. പ്രതീക്ഷിച്ച ഫലയോഗം ഉണ്ടാകാം. പുതിയ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടാം. ആരോഗ്യം മെച്ചപ്പെടാം. ചൊവ്വാഴ്ച മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, ശരീരക്ഷതം, യാത്രാതടസ്സം ഇവ കാണുന്നു.
ധനു
മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക് തിങ്കളാഴ്ച വരെ പ്രതികൂലം. കാര്യപരാജയം, വാഗ്വാദം, മനഃപ്രയാസം, അഭിമാനക്ഷതം, കലഹസാധ്യത, ശരീരക്ഷതം ഇവ കാണുന്നു. തർക്കവിതർക്കങ്ങളിൽ പങ്കെടുക്കാം. വാക്കുകൾ സൂക്ഷിക്കുക. ശത്രുക്കളുമായി ഏറ്റുമുട്ടേണ്ടിവന്നേക്കാം. ചൊവ്വാഴ്ച മുതൽ അനുകൂലം. കാര്യവിജയം, സ്ഥാനലാഭം, യാത്രാവിജയം, അംഗീകാരം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം.
മകരം
ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക് തിങ്കളാഴ്ച വരെ അനുകൂലം. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, യാത്രാവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. മനഃപ്രയാസം മാറിക്കിട്ടാം. കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടാം. ആരോഗ്യം മെച്ചപ്പെടാം. ചൊവ്വാഴ്ച മുതൽ പ്രതികൂലം. കാര്യപരാജയം, മനഃപ്രയാസം, അപകടഭീതി, കലഹസാധ്യത, വാഗ്വാദം ഇവ കാണുന്നു.
കുംഭം
അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്തി ങ്കളാഴ്ച വരെ പ്രതികൂലം. കാര്യതടസ്സം, അലച്ചിൽ, ശരീരസുഖക്കുറവ്, ചെലവ്, ധനതടസ്സം, അലോസരം ഇവ കാണുന്നു. വായ്പാശ്രമങ്ങൾ തടസ്സപ്പെടാം. വരുമാനം കുറയാം. ബിസിനസ്സിൽ തടസ്സം ഉണ്ടാവാം. ചൊവ്വാഴ്ച മുതൽ അനുകൂലം. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ഉത്സാഹം, യാത്രാവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.ആരോഗ്യം മെച്ചപ്പെടാം.
മീനം
പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി തിങ്കളാഴ്ച വരെ അനുകൂലം. കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. വേണ്ടപ്പെട്ടവരുമായി ഒത്തു കൂടാം. ഉല്ലാസനിമിഷങ്ങൾ പങ്കിടാം. ഉല്ലാസയാത്രകൾക്ക് സാധ്യത. ആരോഗ്യം മെച്ചപ്പെടാം. കിട്ടാതിരുന്ന പണം തിരികെ കിട്ടാം. കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടാം. അകന്നു നിന്നവർ അടുക്കാം. മനഃപ്രയാസം കുറയാം. ചൊവ്വാഴ്ച മുതൽ പ്രതികൂലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക