ബിഎംഡബ്ല്യു വീണ്ടും വിപണിയിൽ കയ്യടി നേടാനെത്തുന്നു. 2023 ജനുവരി 7-ന് പ്രാദേശിക വിപണിയിൽ രണ്ട് പുതിയ മോഡലുകളായ 7 സീരീസ്, i7 എന്നിവ അവതരിപ്പിക്കുവാൻ ഒരുങ്ങുകയാണ് ബിഎംഡബ്ല്യു. ഏപ്രിലിൽ പുറത്തിറക്കിയ പുതിയ ബിഎംഡബ്ല്യു 7 സീരീസ് ഇതിനകം തന്നെ രാജ്യത്താകെ ശ്രദ്ധ നേടി കഴിഞ്ഞു.
ജനുവരി ഒന്ന് മുതൽ ഹജ്ജ് അപേക്ഷ സ്വീകരിക്കും; വെബ് സൈറ്റ് വഴിയും ആപ്പ് വഴിയും രജിസ്റ്റർ ചെയ്യാം
ഒറ്റ ചാർജിൽ 450 കിലോമീറ്റർ റേഞ്ച് നൽകുമെന്നാണ് അവകാശപ്പെടുന്നത്. പുതിയ അലോയ് വീലുകൾ, വലിയ കിഡ്നി ഗ്രിൽ, സ്പ്ലിറ്റ് ഹെഡ്ലാമ്പുകൾ, പുതിയ ഫ്രണ്ട് ആൻഡ് റിയർ ബമ്പറുകൾ തുടങ്ങിയവ പുതിയ മോഡലിന് നൽകിയിട്ടുണ്ട്. ബിഎംഡബ്ല്യു 7 സീരീസിനും i7 നും ഇവ ലഭ്യമാകും.
പിങ്ക് ലാന്‍ഡ് ഇഗ്വാനകളുടെ കുഞ്ഞുങ്ങളെ കണ്ടെത്തി ശാസ്ത്രജ്ഞർ
കൂടാതെ, 14.9 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, 5.5 ഇഞ്ച് ടച്ച്സ്ക്രീൻ യൂണിറ്റുകൾ പിൻവശത്തെ ഡോർ ഹാൻഡിൽ, പുതിയ ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് എന്നിവയും ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക