തലയില്‍ താരന് വന്നാലും അതുപോലെ, പേന്‍ പെരുകിയാലുമെല്ലാം നല്ല പോലെ ചൊറിച്ചില്‍ അനുഭവപ്പെടാം. പലരിലും ഇത് വളരെ അസഹനീയമാണ്.
തല നല്ല പോലെ വൃത്തിയില്‍ കഴുകിയില്ലെങ്കില്‍ പോലും നമ്മളുടെ തലയില്‍ ചൊറിച്ചില്‍ അനുഭവപ്പെടാം.
ഇത് മാറാന്‍ എന്തെല്ലാം ചെയ്യണം
ആര്യവേപ്പിന്റ ഇല എടുത്ത് നന്നായി അരച്ചെടുക്കുക. ഇതിലേയ്ക്ക് നാരങ്ങ നീര് ചേര്‍ത്ത് മിക്സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഒരു 15 മുതല്‍ 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് തലമുടി കൊഴിയുന്നത് തടയുന്നതിനും സഹായിക്കും. ചെമ്പരത്തിയുടെ ഇലയും പൂവും ഉണക്കിയെടുത്ത് സൂക്ഷിച്ച് വയ്ക്കാവുന്നതാണ്.
ഇത്തരത്തില്‍ ഉണക്കിയെടുത്ത ചെമ്പരത്തിയുടെ ഇലയും പൂവും എടുത്ത് പൊടിച്ച് ഇതില്‍ നാരങ്ങാ നീരും നെല്ലിക്കയും ചേര്‍ത്ത് അരച്ച് പേയ്സ്റ്റ് പരുവത്തില്‍ ആക്കിയെടുക്കണം. ഇത് തലയില്‍ പുരട്ടുന്നത് തലയിലെ ചൊറിച്ചില്‍ മാറ്റിയെടുക്കാന്‍ സഹായിക്കും.
മൂന്ന് സ്പൂണ്‍ തൈര് എടുക്കുക. ഇതിലേയ്ക്ക് ഒരു സ്പൂണ്‍ നാരങ്ങാനീര് ഒഴിച്ച് മിക്സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. കുറച്ച് സമയത്തിന് ശേഷം കഴുകി കളയുന്നത് തലയിലെ ചൊറിച്ചില്‍ മാറ്റിയെടുക്കാന്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക