പെൺകുട്ടി വിട്ടുപോയാൽ ഇക്കാലത്ത് തേച്ചിട്ടുപോയെന്നു പ്രചരിപ്പിക്കുകയും ആക്രമിക്കാനും കൊല്ലാനും നടക്കുകയുമാണ് ചെയ്യുന്നതെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി .
പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് നാട്ടിൻപുറത്ത് പോലും നിലനിൽക്കുന്ന സദാചാര പൊലീസിങ്. സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യം പോലും ഹനിക്കുന്ന തരത്തിലുള്ള ഇടപെടലുകളും കൈകടത്തലും ആണ് പലയിടത്തും നടക്കുന്നത്. സ്ത്രീപക്ഷത്ത് നിന്നു തന്നെ പ്രതികരണം ഉണ്ടാകണമെന്നും സതീദേവി പറഞ്ഞു.
ഐഎൻഎൽ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് നടന്ന സിംപോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.ഒരു പെൺകുട്ടി വിട്ടുപോയാൽ വിഷാദത്തോടെ നടക്കുന്ന നായകൻ ‘മംഗളം നേരുന്നു ഞാൻ, മനസ്വിനീ.എന്നു പാടിയിരുന്ന കാലമാണ് പണ്ടുണ്ടായിരുന്നതെന്നും സതീദേവി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക