വേദ ജ്യോതിഷത്തിൽ ആകെ 12 രാശിചിഹ്നങ്ങൾ വിവരിച്ചിട്ടുണ്ട്. എല്ലാ രാശിചിഹ്നങ്ങളും ഒരു ഗ്രഹത്താൽ ഭരിക്കുന്നു. ഗ്രഹങ്ങളുടെയും രാശികളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ് ജാതകം കണക്കാക്കുന്നത്.
എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും സ്വഭാവ സവിശേഷതകളും ഉണ്ട്, അത് ഒരാളുടെ വ്യക്തിത്വത്തെ നിർവചിക്കുന്നു. നിങ്ങളുടെ ദിവസം വരാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് അറിഞ്ഞുകൊണ്ട് ആരംഭിച്ചാൽ അത് സഹായകരമാകില്ലേ?
അശ്വതി നാളുകാര്ക്ക് ഗൃഹോപകരണങ്ങൾ വാങ്ങും. കുടുംബത്തിൽ നിലനിന്നിരുന്ന അസ്വസ്ഥതകൾ ശമിക്കും. ഉദ്യോഗാർത്ഥികൾക്കു ജോലി ലഭിക്കും. താൽക്കാലിക ജോലികൾ സ്ഥിരപ്പെടും. വ്യാപാര വിജയം കാണുന്നു.
ഭരണി നാളുകാര്ക്ക് സ്ഥലംമാറ്റം ആഗ്രഹിച്ചിരുന്നവർക്ക് അനുകൂല സാഹചര്യം. ആരോഗ്യനില തൃപ്തികരമാകും. പ്രണയസാഫല്യം ഉണ്ടാവാം. മനസിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. 2023 ജനുവരി വാരം നിങ്ങള്ക്കെങ്ങനെയെന്ന് അറിയാന് വായിക്കൂ.
അശ്വതി
ഗൃഹോപകരണങ്ങൾ വാങ്ങും. കുടുംബത്തിൽ നിലനിന്നിരുന്ന അസ്വസ്ഥതകൾ ശമിക്കും. ഉദ്യോഗാർത്ഥികൾക്കു ജോലി ലഭിക്കും. താൽക്കാലിക ജോലികൾ സ്ഥിരപ്പെടും. വ്യാപാര വിജയം കാണുന്നു.
ഭരണി
ഭരണി നാളുകാര്ക്ക് സ്ഥലംമാറ്റം ആഗ്രഹിച്ചിരുന്നവർക്ക് അനുകൂല സാഹചര്യം. ആരോഗ്യനില തൃപ്തികരമാകും. പ്രണയസാഫല്യം ഉണ്ടാവാം. മനസിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. ആഡംബരവസ്തുക്കൾ , വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ സമ്മാനമായി ലഭിക്കും. വാഹനത്തിന് അറ്റകുറ്റപ്പണികൾ വേണ്ടിവരും.
കാർത്തിക
കുടുംബസുഖം ഉണ്ടാകും. ബന്ധുഗുണം ഉണ്ടാകും. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കൾ ഒന്നിക്കും. പഠനനിലവാരം ഉയരും. ബിസിനസിൽ നേട്ടങ്ങൾ കൈവരിക്കും. പണമിടപാടുകളിൽ നേട്ടങ്ങൾ. പൊതുവെ വിശ്രമം കുറഞ്ഞിരിക്കും .
രോഹിണി
പ്രവർത്തിക്കുന്ന മേഖലയിൽ നിന്ന് ഉദ്ദേശിച്ച നേട്ടങ്ങൾ ലഭിക്കുവാൻ സാദ്ധ്യത കുറവു കാണുന്നു. വിരുന്നുകാർ മുഖേന ബുദ്ധിമുട്ടുകൾ ഉണ്ടാവാം. കുടുംബത്തിൽ അസ്വസ്ഥതകൾ. ഉദരസംബന്ധമായ വൈഷമ്യങ്ങൾ നിരന്തരം അലട്ടും. സന്താനങ്ങൾ മൂലം വിഷമങ്ങൾ ഉണ്ടാവാം.
മകയിരം
ആലോചിക്കാതെ ചെയ്തുപോയ കാര്യങ്ങളുടെ അനന്തരഫലത്താൽ വിഷമിക്കും. സ്വപ്രയത്നത്താൽ തടസങ്ങൾ തരണം ചെയ്യും. ഉന്നതവിദ്യാഭ്യാസത്തിനുള്ള പ്രവേശനം ലഭിക്കും. ബന്ധുഗുണം അനുഭവിക്കും. ഗൃഹ നിർമാണത്തിൽ പുരോഗതി. സ്വഗൃഹത്തിൽ നിന്നു വിട്ടു നിൽക്കേണ്ടി വരും.
തിരുവാതിര
മേലുദ്യോഗസ്ഥരുടെ അംഗീകാരവും അഭിനന്ദനവും ലഭിക്കും. ജോലിയിൽ താൽപര്യം വർധിക്കും. ശത്രുക്കൾക്കു മേൽ വിജയം. സാമ്പത്തിക വിഷമതകൾ മറികടക്കും. വിവാഹമോചനക്കേസുകൾ നടത്തുന്നവർക്ക് ഒത്തുതീർപ്പിനുള്ള അവസരം. ബന്ധുഗുണം അനുഭവിക്കും.
പുണർതം
പ്രണയബന്ധങ്ങൾ അംഗീകരിക്കും. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി പണം ചെലവിടും. രോഗശമനം ഉണ്ടാകും. രോഗാവസ്ഥയിൽ കഴിയുന്നവർക്ക് ആശ്വാസം. ഭക്ഷണസുഖം വർധിക്കും . മാനസിക അസ്വസ്ഥതകൾ ശമിക്കും. ഉദരവ്യാധികളിൽനിന്നു മോചനം.
പൂയം
സ്വകുടുംബത്തിൽ നിന്ന് അകന്നുകഴിയേണ്ടിവരും. പണമിടപാടുകളിൽ നേട്ടം. ദമ്പതികൾ തമ്മിൽ നിലനിന്നിരുന്ന അകൽച്ച കുറയ്ക്കുവാൻ സാധിക്കും. മംഗളകർമങ്ങളിൽ സംബന്ധിക്കും. തൊഴിലന്വേഷണങ്ങളിൽ വിജയം. താൽക്കാലിക ജോലികൾ സ്ഥിരപ്പെടാൻ സാധ്യത.
ആയില്യം
അലസത വെടിഞ്ഞ് മുന്നേറാൻ സാധിക്കും. വാക്കുതർക്കങ്ങളിലേർപ്പെട്ട് സമയം പാഴാക്കാതെ ശ്രദ്ധിക്കുക. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണം ചെലവിടും. ഔഷധ സേവയെത്തുടർന്ന് രോഗശമനം. പുതിയ വീടു വാങ്ങാനുള്ള ശ്രമത്തിൽ തീരുമാനമെടുക്കും.
മകം
ബന്ധുക്കൾ നിമിത്തം നേട്ടം. പൊതുപ്രവർത്തകർക്ക് പ്രശസ്തി വർധന. ഏർപ്പെട്ടിരിക്കുന്ന തൊഴിലിൽ നേട്ടം. ജീവിത സുഖം വർധിക്കും. തൊഴിൽപരമായ സ്ഥാനക്കയറ്റം, ഇഷ്ടസ്ഥലത്തേക്കു മാറ്റം എന്നിവയുണ്ടാകും. ആരോഗ്യം പുഷ്ടിപ്പെടും.
പൂരം
കുടുംബത്തിൽ സമാധാനാന്തരീക്ഷം സംജാതമാകും. സന്താനഗുണം വർധിക്കും. ഊഹക്കച്ചവടത്തിൽ വിജയം. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. രോഗശമനമുണ്ടാകും. വാഹനം മാറ്റിവാങ്ങുവാൻ തീരുമാനമെടുക്കും.
ഉത്രം
സർക്കാരിൽനിന്ന് ആനുകൂല്യങ്ങൾ ലഭിക്കും. വിദ്യാർഥികൾക്ക് പരീക്ഷകളിൽ ഉന്നതവിജയം. ഭൂമി ഇടപാടിൽ ലാഭം പ്രതീക്ഷിക്കാം. വിവാഹം ആലോചിക്കുന്നവർക്ക് ഉത്തമബന്ധം ലഭിക്കും. സുഹൃദ് സമാഗമം ഉണ്ടാകും. കാലാവസ്ഥാ ജന്യരോഗങ്ങൾ പിടിപെടാം.
അത്തം
ഗൃഹം മോടിപിടിപ്പിക്കും. ദീർഘദൂരയാത്രകൾ നടത്തേണ്ടിവരും. ഇരുചക്രവാഹനം വാങ്ങും. ഏറ്റെടുത്ത കാര്യങ്ങൾ ഭംഗിയായി പൂർത്തീകരിക്കുവാൻ സാധിക്കും. സഹോദരഗുണമുണ്ടാകും. സുഹൃത്തുക്കൾ വഴി നേട്ടമുണ്ടാകും.
ചിത്തിര
വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് സാധ്യത. ആഡംബര വസ്തുക്കൾക്കായി പണം ചെലവിടും. സാഹിത്യരംഗത്ത് ശോഭിക്കും. സാമ്പത്തികമായി ചെറിയ വിഷമതകൾ നേരിടും. സുഹൃദ് സഹായം ലഭിക്കും.
ചോതി
ജോലിയുടെ ഭാഗമായി നിരവധി യാത്രകൾ നടത്തേണ്ടിവരും. അവസരത്തിനൊത്തു പ്രവർത്തിക്കുന്നതിലൂടെ ദുരന്തങ്ങൾ ഒഴിവാകും. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക് ആശ്വാസം നൽകുന്നസൂചനകളുണ്ടാകും. വിവാഹാലോചനകളിൽ ഉത്തമബന്ധം ലഭിക്കും.
വിശാഖം
വ്യവഹാര വിജയം. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. സഹോദരസ്ഥാനീയരിൽനിന്നും ഗുണാനുഭവം. ഉദ്യോഗസ്ഥർക്ക് ഇഷ്ടമില്ലാത്ത സ്ഥലത്തേക്ക് മാറ്റം ഉണ്ടാകും. വ്യവഹാരങ്ങളിൽ തിരിച്ചടികൾ.
അനിഴം
കർമ്മരംഗം പുഷ്ടിപ്പെടും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ഇരുചക്രവാഹന ലാഭം ഉണ്ടാകും. കുടുംബത്തിൽ സുഖക്കുറവുണ്ടാകും. ദാമ്പത്യപരമായ അസ്വസ്ഥത ഉടലെടുക്കും. ധൃതിപിടിച്ചുള്ള തീരുമാനങ്ങൾ എടുക്കരുത്.
തൃക്കേട്ട
കുടുംബത്തിൽ സമാധാനം ഉണ്ടാകും. പ്രധാന തൊഴിലിൽ നിന്നല്ലാതെ ധനലാഭം. രോഗശമനം ഉണ്ടാകും. വിവാഹാലോചനകളിൽ തീരുമാനം. നേത്രരോഗത്തിന് ചികിത്സ തേടേണ്ടി വരും. മംഗള കർമ്മങ്ങളിൽ സംബന്ധിക്കും. പിതാവിനോ പിതൃതുല്യരായവർക്കോ രോഗദുരിത സാദ്ധ്യത.
മൂലം
സാമ്പത്തിക ബാദ്ധ്യതകൾ ഒരു പരിധിവരെ കുറയ്ക്കാൽ സാധിക്കും. ഇരുചക്രവാഹനത്തിന് അറ്റകുറ്റപ്പണികൾ. ജോലി സമ്പാദനത്തിനുള്ള പരിശ്രമങ്ങൾ വിജയിക്കും. വ്യവഹാരങ്ങളിൽ പരാജയം നേരിടാം. പൈതൃകസ്വത്തു ലഭിക്കും.
പൂരാടം
മെച്ചപ്പെട്ട വാരമായിരിക്കും. പലതരത്തിൽ നിലനിന്നിരുന്ന വൈഷമ്യങ്ങൾക്ക് അയവുണ്ടാകും. ബന്ധുജനസന്ദർശനം. ഭൂമി വിൽപ്പന വഴി നേട്ടം. മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. പ്രധാന കാര്യങ്ങൾക്കുള്ള തീരുമാനം കൈക്കൊള്ളും. സാമ്പത്തിക വിഷമതകൾ നേരിടും.
ഉത്രാടം
വാഹനയാത്രകൾ കൂടുതലായി വേണ്ടിവരും. ഔദ്യോഗിക രംഗത്ത് ഉയർച്ച , സ്ഥലം മാറ്റം എന്നിവയ്ക്കു സാധ്യത. ബന്ധുക്കൾവഴി നേട്ടം. പുതിയ വസ്ത്രം ഉപഹാരമായി ലഭിക്കും. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങുവാൻ സാധിക്കും.
തിരുവോണം
കുടുംബത്തിൽ നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. വിദേശയാത്രയ്ക്കുള്ള ശ്രമം വിജയിക്കും. ചിട്ടി, ഭാഗ്യക്കുറി എന്നിവയിൽ നിന്നു നേട്ടം. ക്ഷേത്രദർശനം, പുണ്യസ്ഥല സന്ദർശനം ഇവ നടത്തും. തൊഴിൽ രംഗത്ത് മികവു പുലർത്തും.
അവിട്ടം
സ്വന്ത പ്രയത്നം കൊണ്ട് തടസങ്ങൾ തരണം ചെയ്യും. ഭക്ഷണത്തിൽ താൽപര്യമേറും. കഴിവുകൾക്ക് അംഗീകാരം ലഭിക്കും. വാസഗൃഹമാറ്റം ഉണ്ടകാനിടയുണ്ട്. അനീതിക്കെതിരെ പ്രവർത്തിക്കും. ഒന്നിലധികം മാർഗങ്ങളിൽ ധനാഗമം.അടുത്ത ബന്ധുക്കൾക്ക് രോഗാരിഷ്ടതകൾ.
ചതയം
ബന്ധുക്കൾ വഴി കാര്യസാദ്ധ്യം. പ്രണയബന്ധങ്ങൾക്ക് അംഗീകാരം. സ്വന്തം ബിസിനസിൽ അവിചാരിത നേട്ടം. മുമ്പ് കടം നൽകിയിരുന്ന പണം തിരികെ കിട്ടും. ഗൃഹനിർമ്മാണത്തിൽ പുരോഗതി. വാക്കുതർക്കങ്ങളിൽ പരാജയം നേരിടാൻ ഇടയുണ്ട് .ദീർഘ ദൂരയാത്രകൾ വേണ്ടിവരും.
പൂരുട്ടാതി
ധനസമ്പാദനത്തിനുള്ള ശ്രമങ്ങൾ പരാജയപ്പെടും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടും. ജീവിത പങ്കാളിക്ക് ഏതെങ്കിലും രോഗദുരിതമുണ്ടാകും. പ്രവർത്തനങ്ങളിൽ അലസത വർധിക്കും .സാഹിത്യരംഗത്തു പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി ലഭിക്കും. സുഹൃദ് സഹായം ലഭിക്കും .
ഉത്രട്ടാതി
പൊതുരംഗത്തു പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി. മനസിനു സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കുവാൻ സാധിക്കും. സഹോദരങ്ങൾക്ക് ഉയർച്ച ഉണ്ടാകും. പുണ്യസ്ഥല സന്ദർശനം ഉണ്ടാകും. പണമിടപാടുകളിൽ കൃത്യത പുലർത്തും . കടം നൽകിയ പണം തിരികെ ലഭിക്കും.
രേവതി
ഗൃഹനിർമ്മാണം പൂർത്തീകരിക്കും. വിദേശത്തുനിന്ന് നാട്ടിൽ തിരിച്ചെത്താൻ സാധിക്കും. കലാരംഗത്തു പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി. സാധിച്ചെടുക്കാൻ വിഷമമെന്നു കരുതിയ പല കാര്യങ്ങളും നിഷ്പ്രയാസം നേടിയെടുക്കും. അകന്നു കഴിഞ്ഞിരുന്ന കുടുംബ ബന്ധങ്ങൾ അടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക