നിങ്ങളും പുതിയ കാർ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയും പെട്രോളിന്റെ വില കാരണം വാങ്ങാന് മടിക്കുകയും ചെയ്യുന്നുവെങ്കിൽ നിങ്ങൾക്ക് ഒരു സിഎൻജി കാർ വാങ്ങാം. സിഎൻജി കാറിൽ നിങ്ങൾക്ക് മികച്ച മൈലേജ് ലഭിക്കും. പല സിഎൻജി കാറുകളുടെയും നടത്തിപ്പ് ചെലവ് ആക്ടിവയെക്കാൾ കുറവാണ്. ബജറ്റ് സൗഹൃദവും മൈലേജും വളരെ മികച്ചതുമായ അത്തരമൊരു കാറിനെക്കുറിച്ചാണ് ഇവിടെ നിങ്ങളോട് പറയുന്നത്.
2022ൽ പുതിയ ആൾട്ടോ കെ10 ഇന്ത്യയിൽ അവതരിപ്പിച്ചതിന് പിന്നാലെ മാരുതി സുസുക്കി ഈ വർഷം കെ10ന്റെ സിഎൻജി മോഡലും പുറത്തിറക്കി. 5.94 ലക്ഷം രൂപയാണ് ഇതിന്റെ എക്സ് ഷോറൂം വില.
കെ-സീരീസ് 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ ആൾട്ടോ കെ10 സിഎൻജിയിൽ ലഭ്യമാണ്. ഈ എഞ്ചിൻ ആൾട്ടോ 800 നേക്കാൾ ശക്തവും മാരുതി സുസുക്കിയുടെ സെലേറിയോയ്ക്ക് സമാനവുമാണ്. ഈ എഞ്ചിൻ 56 bhp കരുത്തും 82 Nm torque ഉം ഉത്പാദിപ്പിക്കുന്നു.
ഹാച്ച്ബാക്കിന്റെ ഒരു മോഡലായ വിഎക്സ്ഐയിൽ മാത്രമാണ് മാരുതി സുസുക്കി എസ്-സിഎൻജി ഓപ്ഷൻ നൽകുന്നത്. ഒരു കിലോഗ്രാം സിഎൻജിയിൽ ഈ കാറിന് 33.85 കിലോമീറ്റർ മൈലേജ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന 7 ഇഞ്ച് സ്മാർട്ട്പ്ലേ സ്റ്റുഡിയോ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ആൾട്ടോ കെ10 ന് ലഭിക്കുന്നത്. കൂടാതെ, ഇതിന് പുതിയ ഡാഷ്ബോർഡ്, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്റ്റിയറിംഗ് വീൽ എന്നിവയുണ്ട്.
സുരക്ഷയുടെ കാര്യത്തിൽ കാറിന് ഇരട്ട ഫ്രണ്ട് എയർബാഗുകൾ, റിവേഴ്സ് പാർക്കിംഗ് സെൻസർ, ഇബിഡിയോട് കൂടിയ എബിഎസ് തുടങ്ങിയ ഫീച്ചറുകൾ ലഭിക്കുന്നു. സോളിഡ് വൈറ്റ്, സിൽക്കി സിൽവർ, ഗ്രാനൈറ്റ് ഗ്രേ, സിസ്ലിംഗ് റെഡ്, സ്പീഡി ബ്ലൂ, എർത്ത് ഗോൾഡ് എന്നിങ്ങനെ 6 കളർ ഓപ്ഷനുകൾ നിങ്ങൾക്ക് ഈ കാറിൽ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക