ന്യൂഡൽഹി: 2022ൽ ടീം ഇന്ത്യയുടെ പ്രകടനം മികച്ചതായിരുന്നില്ല. ഏഷ്യാ കപ്പ് 2022, ടി20 ലോകകപ്പ് തുടങ്ങിയ രണ്ട് വലിയ ടൂർണമെന്റുകളിൽ ടീമിന് പരാജയം നേരിടേണ്ടി വന്നു. എന്നിരുന്നാലും 2022 ൽ ടീം ഇന്ത്യയ്ക്കൊപ്പം മിന്നുന്ന പ്രകടനം കാഴ്ച വെച്ച ചില കളിക്കാർ ഉണ്ടായിരുന്നു.വിക്കറ്റ് കീപ്പർ-ബാറ്റർ ദിനേശ് കാർത്തിക് ഈ വർഷം മൂന്ന് ഫോർമാറ്റുകളിലും തന്റെ പ്രിയപ്പെട്ട ബാറ്റ്സ്മാനെ തിരഞ്ഞെടുത്തു.
Cricbuzz-നോട് സംസാരിക്കുമ്പോൾ ദിനേശ് കാർത്തിക് 2022-ൽ ഇന്ത്യക്കായി എല്ലാ ഫോർമാറ്റിലും മികച്ച പ്രകടനം കാഴ്ചവെച്ച തന്റെ പ്രിയപ്പെട്ട കളിക്കാരെ തിരഞ്ഞെടുത്തു. ഇന്ത്യയ്ക്കായി ടി20 ക്രിക്കറ്റിൽ സൂര്യകുമാർ യാദവ് അത്തരത്തിലുള്ള ഒരു പേരാണ്.
ഇതോടെ ഇന്ത്യൻ ആരാധകർ വലിയ പ്രതീക്ഷയിലാണ്. ഇന്ത്യക്കായി ടി20 ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയ സൂര്യകുമാർ യാദവിനെ ദിനേശ് കാർത്തിക്കും തിരഞ്ഞെടുത്തു. ഈ വർഷം ടി20 ക്രിക്കറ്റിൽ ഇന്ത്യക്കായി സൂര്യ 2 സെഞ്ചുറികളും 9 അർധസെഞ്ചുറികളും നേടിയിട്ടുണ്ട്.
ടെസ്റ്റ് ക്രിക്കറ്റ്:
വൈറ്റ് ബോൾ ക്രിക്കറ്റിൽ ഋഷഭ് പന്ത് മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ടാകില്ല. എന്നാൽ റെഡ് ബോൾ ഫോർമാറ്റിൽ അദ്ദേഹം മികച്ചതാണെന്ന് തെളിയിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും മികച്ച പ്രകടനമായണ് ഋഷഭ് പന്തിനെ ദിനേശ് കാർത്തിക് കണക്കാക്കിയത്. 2022ൽ 12 ടെസ്റ്റ് ഇന്നിങ്സുകളിൽ നിന്നായി 61.81 ശരാശരിയിൽ പന്ത് 680 റൺസ് നേടിയിട്ടുണ്ട്. ഈ കാലയളവിൽ 2 അർധസെഞ്ചുറികളും അദ്ദേഹം നേടിയിട്ടുണ്ട്.
ഏകദിന ക്രിക്കറ്റ്:
ഏകദിന ക്രിക്കറ്റിൽ 2022ൽ ഇന്ത്യക്കായി ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച താരമായി ശ്രേയസ് അയ്യരെ ദിനേഷ് കാർത്തിക് കണക്കാക്കി. 2022ൽ മികച്ച പ്രകടനമാണ് ശ്രേയസ് നടത്തിയത്. 15 ഇന്നിംഗ്സുകളിൽ നിന്ന് 55.69 ശരാശരിയിൽ 724 റൺസ് നേടിയിട്ടുണ്ട്. ഈ കാലയളവിൽ ഒരു സെഞ്ചുറിയും ആറ് അർധസെഞ്ചുറികളും അയ്യർ നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക