സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി മൂന്നുമുതൽ ഏഴുവരെ 24 വേദികളിലായി നടക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മൂന്നിന് രാവിലെ 8.30ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു പതാക ഉയർത്തും. തുടർന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. സ്പീക്കർ എ എൻ ഷംസീർ മുഖ്യപ്രഭാഷണം നടത്തും. ഒന്നാം വേദിയിൽ ഹൈസ്കുൾ വിഭാഗം കുട്ടികളുടെ മോഹിനിയാട്ടത്തോടെ അഞ്ചുനാൾ നീളുന്ന കലോത്സവത്തിന് അരങ്ങുണരും.
ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗങ്ങളിലായി 239 സ്കൂളുകളിലെ 14,000 വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുക്കും. സംസ്കൃതോത്സവവും അറബിക് സാഹിത്യോത്സവവും ഇതോടനുബന്ധിച്ച് നടക്കും. മത്സരത്തിൽ എ ഗ്രേഡ് നേടുന്ന വിദ്യാർഥികൾക്ക് 1000 രൂപ സ്കോളർഷിപ്പ് നൽകും. റെയിൽവേ സ്റ്റേഷൻ, ബസ്സ്റ്റാൻഡ് എന്നിവിടങ്ങളിൽ എത്തുന്ന കുട്ടികളെയും വിശിഷ്ട വ്യക്തികളെയും വാഹനങ്ങളിൽ താമസസ്ഥലങ്ങളിലും രജിസ്ട്രേഷൻ കൗണ്ടറിലും എത്തിക്കും.
അതേസമയം ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വേദികളുടെ പട്ടിക പ്രസിദ്ധീകരിച്ചു. കോഴിക്കോട് നഗരത്തിൽ വിവിധ ഭാഗങ്ങളിലായി 24 വേദികളിലായാണ് ഈ വർഷത്തെ കൗമാര കലോത്സവം അരങ്ങേറുക.
കലോത്സവ വേദികളുടെ വിശദവിവരങ്ങൾ താഴെ:
1. വിക്രം മൈതാനം
2. സാമൂതിരി ഹാൾ
3. സാമൂതിരി ഗ്രൗണ്ട്
4. പ്രൊവിഡൻസ് ഓഡിറ്റോറിയം
5. ഗുജറാത്തി ഹാൾ
6. സെന്റ് ജോസഫ്സ് ബോയ്സ്
7. ആഗ്ലോ ഇന്ത്യൻ എച്ച്.എസ്.എസ്
8. എം.എം. എച്ച്.എസ്.എസ്. പരപ്പിൽ ഗ്രൗണ്ട്
9. എം.എം. എച്ച്.എസ്.എസ്. പരപ്പിൽ ഓഡിറ്റോറിയം
10. ഗണപത് ബോയ്സ് എച്ച്.എസ്.എസ്
11. അച്യുതൻ ഗേൾസ് ഗ്രൗണ്ട്
12. അച്യുതൻ ഗേൾസ് ജി.എൽ.പി.എസ്
13. സെന്റ് വിൻസന്റ് കോളനി ജി.എച്ച്.എസ്.എസ്
14. എസ്.കെ പൊറ്റക്കാട് ഹാൾ
15. സെന്റ് ആന്റണീസ് യു.പി. സ്കൂൾ
16. ജി.എച്ച്.എസ്.എസ് കാരപറമ്പ്
17. സെന്റ് മൈക്കിൾസ് എച്ച്.എസ്.എസ്
18. ഫിസിക്കൽ എജ്യൂക്കേഷൻ ഗ്രൗണ്ട് ഈസ്റ്റ് ഹിൽ
19. മർക്കസ് എച്ച്.എസ്.എസ് എരഞ്ഞിപ്പാലം
20. ടൗൺ ഹാൾ
21. ജി.ജി.വി.എച്ച്.എസ്.എസ് നടക്കാവ്
22. ജി.ജി.വി.എച്ച്.എസ്.എസ് നടക്കാവ്
23. ജി.ജി.വി.എച്ച്.എസ്.എസ് നടക്കാവ്
24. ജി.ജി.വി.എച്ച്.എസ്.എസ് നടക്കാവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക