താമര വിത്ത്
തൈര്
പാൽ
മൂങ്ങാപ്പേഴ്
പൊടിയാക്കിയ കറുത്ത ഏലയ്ക്ക
ഉണക്കമുന്തിരി
ചീന്തിയ കശുവണ്ടി
ചീന്തിയ ബദാം
പൊടിയാക്കിയ പഞ്ചസാര
തേൻ
തേങ്ങാപ്പൊടി
തുളസി
നെയ്യ്
ഒരു പാത്രത്തിൽ തൈര് എടുത്ത് നന്നായി ഉടയ്ക്കുക. ഇതിലേയ്ക്ക് പാൽ കൂടെ ചേർത്ത് രണ്ടും നന്നായി യോജിപ്പിക്കണം. ഈ മിശ്രിതത്തിലേക്ക് പഞ്ചസാരത്തും തേനും ചേർത്തിളക്കി ഇത് മാറ്റി വെയ്ക്കുക. റോസ്റ്റ് ചെയ്ത താമരവിത്തുകൾ ചെറിയ കഷ്ണങ്ങളായി മുറിച്ച് മാറ്റി വെയ്ക്കുക.
നേരത്തെ തയ്യാറാക്കി വെച്ച പാൽ-തൈര് കൂട്ടിലേക്ക് തേങ്ങ, ഉണക്ക മുന്തിരി, ചിരോഞ്ചി, കഷ്ണങ്ങളാക്കിയ താമര വിത്തുകൾ, ബദാം, കശുവണ്ടി എന്നിവ കൂടെ ചേർത്ത് ഇളക്കുക. ഇതിലേയ്ക്ക് ഉരുക്കിയെടുത്ത നെയ്യ് കൂടെ ചേർക്കാം. നെയ്യ് ചേർക്കണമെന്ന് നിർബന്ധമില്ല. തുളസി ഇലകൾ കൂടെ ചേർത്ത ശേഷം വിളമ്പാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക