തമിഴ് സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുനിവ്. എച്ച് വിനോദിന്റെ സംവിധാനത്തിൽ അജിത് നായകനായി എത്തുന്ന ചിത്രം പൊങ്കൽ റിലീസ് ആയി തിയറ്ററുകളിൽ എത്തും. ഈ അവസരത്തിൽ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകന് പരിചയപ്പെടുത്തുകയാണ് അണിയറ പ്രവർത്തകർ. നടി മഞ്ജു വാര്യർ അവതരിപ്പിക്കുന്ന കഥാപാത്രത്തെയാണ് ഇന്ന് തുനിവ് ടീം പരിചയപ്പെടുത്തുന്നത്.
കൺമണി എന്ന കഥാപാത്രത്തൊണ് തുനിവിൽ മഞ്ജു വാര്യർ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യരും പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് ചിത്രത്തിനും മഞ്ജുവിനും ആശംസകളുമായി രംഗത്തെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക