വേദ ജ്യോതിഷത്തിൽ ആകെ 12 രാശിചിഹ്നങ്ങൾ വിവരിച്ചിട്ടുണ്ട്. എല്ലാ രാശിചിഹ്നങ്ങളും ഒരു ഗ്രഹത്താൽ ഭരിക്കുന്നു. ഗ്രഹങ്ങളുടെയും രാശികളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ് ജാതകം കണക്കാക്കുന്നത്.
എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും സ്വഭാവ സവിശേഷതകളും ഉണ്ട്, അത് ഒരാളുടെ വ്യക്തിത്വത്തെ നിർവചിക്കുന്നു. നിങ്ങളുടെ ദിവസം വരാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് അറിഞ്ഞുകൊണ്ട് ആരംഭിച്ചാൽ അത് സഹായകരമാകില്ലേ?
ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ള മേടം രാശിക്കാരായ വിദ്യാർഥികൾ പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. സൽക്കാരങ്ങളിലും മംഗള കർമ്മങ്ങളിലുമൊക്കെ പങ്കെടുക്കാൻ സാധ്യതയുണ്ട്. വാക്ക് തർക്കങ്ങളും കലഹങ്ങളും ഉണ്ടാവാതെ ശ്രദ്ധിക്കുക. അനാവശ്യ ചെലവുകൾ വന്നുചേരും.
ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ള ഇടവം രാശിക്കാര്‍ക്ക് വീട്ടുകാരോടൊപ്പമുള്ള ചെറുയാത്രയോടെയാണ് ഈ ആഴ്ചയുടെ ആരംഭം. എല്ലാ കാര്യങ്ങളും ഉൽസാഹത്തോടെ ചെയ്ത് തീർക്കാൻ സാധിക്കും.
മേടം മുതല്‍ മീനം വരെയുള്ള രാശിക്കാരുടെ സമ്പൂര്‍ണ സൂര്യരാശിഫലം അറിയാന്‍ വായിക്കുക
മേടം
ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ള മേടം രാശിക്കാരായ വിദ്യാർഥികൾ പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. സൽക്കാരങ്ങളിലും മംഗള കർമ്മങ്ങളിലുമൊക്കെ പങ്കെടുക്കാൻ സാധ്യതയുണ്ട്. വാക്ക് തർക്കങ്ങളും കലഹങ്ങളും ഉണ്ടാവാതെ ശ്രദ്ധിക്കുക. അനാവശ്യ ചെലവുകൾ വന്നുചേരും.
പുണ്യകർമ്മങ്ങൾ മുടങ്ങാതെ നടത്തുക. ബന്ധുക്കൾ സന്ദർശനത്തിന് എത്തും. ധാരാളം യാത്രകൾ ആവശ്യമായി വരും. പുതിയ ബിസിനസ് ആരംഭിക്കും. ആരോഗ്യം തൃപ്തികരമായി തുടരും. തടസ്സങ്ങൾ തരണം ചെയ്യാൻ കഴിയും.
ഇടവം
ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ള ഇടവം രാശിക്കാര്‍ക്ക് വീട്ടുകാരോടൊപ്പമുള്ള ചെറുയാത്രയോടെയാണ് ഈ ആഴ്ചയുടെ ആരംഭം. എല്ലാ കാര്യങ്ങളും ഉൽസാഹത്തോടെ ചെയ്ത് തീർക്കാൻ സാധിക്കും. വരുമാനം തൃപ്തികരമാണ്.
കിട്ടില്ല എന്ന് കരുതിയ വസ്തു തിരിച്ചു കിട്ടും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും. ഭൂമി ഇടപാട് ലാഭകരമായി നടത്തും. ആരോഗ്യം മെച്ചപ്പെടും. പുതിയ പ്രണയബന്ധം നാമ്പെടുക്കും. സൽക്കാരങ്ങളിൽ പങ്ക് കൊള്ളും. തൊഴിൽ രംഗത്ത് ചില അസ്വസ്ഥതകൾ ഉണ്ടാവാൻ ഇടയുണ്ട്.
മിഥുനം
ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ തൊഴിൽ രംഗത്തെ ബുദ്ധിമുട്ടുകൾ തുടരും. വീട് നിർമിക്കാൻ സ്ഥലം വാങ്ങും. വിദേശത്തു നിന്നും അവിചാരിതമായ ചില നേട്ടങ്ങൾ ഉണ്ടാകും. പഠിച്ച വിദ്യകൊണ്ട് നേട്ടങ്ങൾ ഉണ്ടാക്കും. വരുമാനം വർധിക്കും.
ചെറിയ യാത്രകൾക്കും സാധ്യതയുണ്ട്. ആഴ്ചയുടെ ആദ്യം കൂടുതൽ മികച്ചതായിരിക്കും. ദന്തചികിത്സ ആവശ്യമായി വരും. സ്വർണാഭരണങ്ങൾ സമ്പാദിക്കും. രാത്രി വാഹനമോടിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക.
കര്‍ക്കിടകം
ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ ഗൃഹനിർമ്മാണ കാര്യങ്ങൾ അനുകൂലമാവും. വിവാഹകാര്യം നിശ്ചയിക്കും. ഏറ്റെടുത്ത ജോലികൾ പൂർത്തിയാക്കുവാൻ കഠിനമായി പ്രയത്നിക്കേണ്ടതായി വരും. പൊതുവെ അനുകൂല സമയം. ഭാവിയിലേക്കുള്ള ചില പദ്ധതികള്‍ തയാറാക്കും.
വീട്ടിലെ മുതിര്‍ന്നവരുടെ ആരോഗ്യം ശ്രദ്ധിക്കുക. പുതിയ ബിസിനസ് തുടങ്ങും. ഭാര്യക്കും ഭര്‍ത്താവിനുമിടയിലുള്ള ആശയവിനിമയം നല്ലരീതിയില്‍ നടക്കും. സാമൂഹിക കാര്യങ്ങളില്‍ കൂടുതല്‍ പങ്കാളിത്തം പ്രകടിപ്പിക്കും.
ചിങ്ങം
ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്റ്റ് 23 വരെയുള്ളവർ അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾ കാണുന്നു. ചെറിയ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. ചില കാര്യങ്ങൾ ഭാഗികമായി നടക്കും. ധനപരമായി പലവിധ നേട്ടങ്ങൾ ഉണ്ടാകും.
ഭൂമി സംബന്ധമായ കാര്യങ്ങൾ അനുകൂലമാവും. മാതാപിതാക്കളിൽ നിന്ന് പ്രോത്സാഹനം വർധിക്കും. പരീക്ഷ, ഇന്റർവ്യൂ എന്നിവയിൽ ഉന്നത വിജയം കരസ്ഥമാക്കും. ജലദോഷം, ചുമ പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം. സ്പോർട്സ് രംഗത്ത് ശോഭിക്കും.
കന്നി
ജന്മദിനം ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 23 വരെയുള്ളവർ പല ആഗ്രഹങ്ങളും സാധിച്ചെടുക്കാനാവും. ആരോഗ്യസ്ഥിതി നിസ്സാരമായി കാണരുത്. വളരെ അനുകൂലമായ മാറ്റങ്ങൾ ആരംഭിക്കുകയാണ്. മാനസിക വിഷമതകൾ ഉണ്ടാകും. ചില ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാൻ സാധിക്കും.
പുതിയ പദ്ധതികൾ തയാറാക്കും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. സ്വന്തം വ്യക്തിത്വം മെച്ചപ്പെടുത്താൻ കഴിയും. ഉല്ലാസ യാത്ര ചെയ്യും. അയൽപക്കവുമായി പഴയ തർക്കം വീണ്ടും ഉയർന്നു വരാം.
തുലാം
ജന്മദിനം സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 23 വരെയുള്ളവർ അനുകൂലമായ മാറ്റങ്ങളുടെ സൂചന ലഭിക്കും. ദീർഘകാലമായി ആഗ്രഹിച്ച ചില കാര്യങ്ങൾ സാധിക്കും. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾ കാണുന്നു. ലോഹങ്ങളുമായി ബന്ധപ്പെട്ട ബിസിനസ് ലാഭകരമായി നടത്തും.
ഭാര്യക്കും ഭര്‍ത്താവിനും തമ്മിൽ തർക്കം ഉണ്ടാകും. പനിയും ചുമയുമുണ്ടാകാനിടയുണ്ട്. വാരാന്ത്യം കൂടുതൽ മികച്ചതായിരിക്കും. നിയമകാര്യങ്ങളിൽ തീരുമാനം നീണ്ടു പോകും. വിദേശ യാത്രയ്ക്ക് അവസരം ലഭിക്കും.
വൃശ്ചികം
ജന്മദിനം ഒക്ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ അവിചാരിത തടസ്സങ്ങൾ ഉണ്ടാകുന്നതിനു സാധ്യതയുണ്ട്. ധനനഷ്ടങ്ങൾ ഉണ്ടായേക്കാം. മനോവിഷമങ്ങൾ ഉണ്ടാകും. വീട്ടുകാരുമായി ആലോചിച്ച് മാത്രം പ്രധാനപ്പെട്ട കാര്യങ്ങളിലേക്ക് കടക്കുക.
മക്കളുടെ കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സന്തോഷം നല്‍കും. നിക്ഷേപങ്ങള്‍ ചെയ്യും മുമ്പ് ശ്രദ്ധിക്കുക. പരസ്പരം സഹകരണവും സമര്‍പ്പണവും വീട്ടില്‍ സന്തോഷകരമായ അന്തരീക്ഷം സൃഷ്ടിക്കും. വാരാന്ത്യം ഗുണകരമല്ല.
ധനു
ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ വളരെക്കാലമായി പരിശ്രമിക്കുന്ന ചില കാര്യ ങ്ങൾ നേടിയെടുക്കും. ഏർപ്പെടുന്ന എല്ലാ കാര്യത്തിലും മുന്നേറുവാൻ കഴിയും. ബിസിനസ് സംബന്ധമായ ജോലികൾ തടസ്സമില്ലാതെ പൂർത്തിയാക്കും.
പ്രവർത്തനരംഗത്ത് പലവിധ നേട്ടങ്ങൾ കൈവരിക്കും. അടുത്ത ബന്ധുവുമായുള്ള പഴയ തർക്കങ്ങൾ പരിഹരിക്കും. കുട്ടികളുമായി ബന്ധപ്പെട്ട് ചില വിഷമങ്ങൾ വരാം. അകാരണമായ ഭയം, അസ്വസ്ഥത എന്നിവ നേരിടാം. ആരോഗ്യം തൃപ്തികരമായി തുടരും.
മകരം
ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ വാഹന സംബന്ധമായ ഇടപാടുകൾ അനുകൂലമാവും. പുതിയ സംരംഭങ്ങൾ തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധിക്കും. കർമ്മരംഗത്ത് പുതിയ പരീക്ഷണങ്ങൾ നടത്തും. വരവിനെക്കാൾ ചെലവ് വരാം.
നേരിയ ആരോഗ്യ പ്രശ്നങ്ങളുണ്ടാകാം. കുടുംബപരമായ ചില നേട്ടങ്ങൾ കൈവരിക്കും. അപൂർവ്വ നേട്ടങ്ങൾ കൈവരിക്കും. ധനപരമായ പുതിയ മാർഗ്ഗങ്ങൾ തുറക്കപ്പെടുന്നതാണ്. വിദ്യാർഥികൾക്ക് പഠനകാര്യങ്ങളിൽ താൽപര്യം വർധിക്കും.
കുംഭം
ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ വാഹന സംബന്ധമായ കാര്യങ്ങൾ അനുകൂലമാവും. പുതിയ സംരംഭങ്ങൾ തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധിക്കും. കർമ്മരംഗത്ത് പുതിയ പരീക്ഷണങ്ങൾ നടത്തും. യാത്രാഗുണം ഉണ്ടാകും.
ആരോഗ്യ പരമായ കാര്യങ്ങൾ മെച്ചപ്പെടും. മനസ്സിന് ഉന്മേഷവും സന്തുഷ്ടിയും ഉണ്ടാകുന്നതാണ്. വിദ്യാർഥികൾ അദ്ധ്യാപകരുടെ പ്രശംസ പിടിച്ചുപറ്റും. വിദേശവാസയോഗവും ധനാഭിവൃദ്ധിയും ഉണ്ടാവും. ഉദ്ദേശിക്കുന്ന കാര്യങ്ങൾ പലതും നടപ്പിലാകും.
മീനം
ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ ധനപരമായ നേട്ടങ്ങൾ കൈവരിക്കും. യാത്രകൾ കൊണ്ട് വിവിധ നേട്ടങ്ങൾ. കാര്യങ്ങൾക്ക് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കും.
യാത്രാക്ലേശവും അനുഭവപ്പെടും. അലസത ജോലിയെ ബാധിക്കാം. സൗഹൃദങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കും. വിദേശത്തുനിന്നും ധനസഹായം പ്രതീക്ഷിക്കാം. പ്രവർത്തനരംഗത്ത് പ്രതികൂലമായ ചില സ്ഥിതിവിശേഷങ്ങൾ അനുഭവപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക