സ്ഫടികംലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ‘സ്ഫടികം’ റീ മാസ്റ്റര്‍ ചെയ്ത് വീണ്ടും തിയറ്ററുകളിലേക്ക് എത്തിക്കുകയാണ്. ഭദ്രൻ സംവിധാനം ചെയ്ത ഹിറ്റ് ചിത്രം ഫെബ്രുവരി ഒമ്പതിനാണ് വീണ്ടും തിയറ്ററുകളിലെത്തുക. 1995 മാര്‍ച്ച് 30നാണ് ‘സ്ഫിടികം’ മലയാളികള്‍ക്ക് ആദ്യമായി മുന്നിലെത്തിയത്. പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക വിദ്യകളോടെയും വീണ്ടും എത്താനിരിക്കെ മോഹൻലാലിന്റെയും ഭദ്രന്റെയും ഒരു ഫോട്ടോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ച.
നടൻ മോഹൻലാലിന് പുതുപുത്തൻ റെയ്ബാൻ ഗ്ലാസ് ഭദ്രൻ സമ്മാനിക്കുന്ന ഫോട്ടോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അടുത്തിടെ ‘സ്ഫടിക’ത്തിന്റെ മോഷൻ പോസ്റ്റര്‍ മോഹൻലാല്‍ പുറത്തുവിട്ടിരുന്നു. ഓട്ടക്കാലണയ്ക്ക് വില ഉണ്ട് എന്ന് കാണിച്ചു തന്ന പ്രിയപ്പെട്ട പ്രേക്ഷകർക്കായി 4K പവർ എഞ്ചിൻ ഘടിപ്പിച്ച് നിങ്ങളുടെ സ്വന്തം ‘ആടുതോമ’യുടെ രണ്ടാം വരവ് ഞങ്ങൾ ഉറപ്പിക്കുകയാണ് എന്നായിരുന്നു മോഹൻലാല്‍ എഴുതിയത്. ‘സ്ഫടികം’ എന്ന ചിത്രം വീണ്ടും തിയറ്ററുകളില്‍ എത്തുന്ന തിയ്യതി മോഹൻലാല്‍ തന്നെയായിരുന്നു ഔദ്യോഗികമായി ആദ്യം അറിയിച്ചതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക