ആർത്തവ വേദന സ്ത്രീകളിൽ പലർക്കും അസഹനീയമാണ്. വയറുവേദന മാത്രമല്ല പല വേദനകളും ഉണ്ടാകും. ആര്‍ത്തവ സമയത്തെ ഈ വേദന മാറ്റാന്‍ വീട്ടിലെ അടുക്കളയിലെ ചില പദാര്‍ത്ഥങ്ങള്‍ക്ക് കഴിയും. അതില്‍ ഏറ്റവും പ്രധാനിയാണ് ഉലുവ.
ഇത് ആന്റി-അനാല്‍ജെസിക് ആണ്, ആര്‍ത്തവ വേദന ഒഴിവാക്കുന്നതില്‍ ഇത് വളരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു. ശരീരത്തിലെ ഈസ്ട്രജന് ഹോര്‍മോണിനെ സന്തുലിതമാക്കുന്നതിനൊപ്പം മാനസിക നില മെച്ചപ്പെടുത്തുകയും വയറുവേദന ഇല്ലാതാക്കുകയും ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
അതിനാൽ തന്നെ ഉലുവ ചായ കുടിക്കുന്നത് ആർത്തവ വേദന ഇല്ലാതാക്കാൻ സഹായിക്കുന്നതാണ്. ഉലുവ എടുത്ത് ഒരു പാനിലിട്ട് വറുക്കുക. അതിന് ശേഷം ഇത് പൊടിച്ച് എടുക്കാം. ഒരു ടീ സ്പൂണ്‍ ഉലുവ പൊടി ഒരു ഗ്ലാസ് വെള്ളത്തിലിട്ട് തിളപ്പിക്കാം. ഇത് ആർത്തവ വേദന കുറയ്ക്കാൻ മാത്രമല്ല, പ്രമേഹം, അമിതവണ്ണം എന്നീ പ്രശ്നങ്ങൾക്കും മികച്ച പരിഹാരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക