വേദ ജ്യോതിഷത്തിൽ ആകെ 12 രാശിചിഹ്നങ്ങൾ വിവരിച്ചിട്ടുണ്ട്. എല്ലാ രാശിചിഹ്നങ്ങളും ഒരു ഗ്രഹത്താൽ ഭരിക്കുന്നു. ഗ്രഹങ്ങളുടെയും രാശികളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ് ജാതകം കണക്കാക്കുന്നത്.
എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും സ്വഭാവ സവിശേഷതകളും ഉണ്ട്, അത് ഒരാളുടെ വ്യക്തിത്വത്തെ നിർവചിക്കുന്നു. നിങ്ങളുടെ ദിവസം വരാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് അറിഞ്ഞുകൊണ്ട് ആരംഭിച്ചാൽ അത് സഹായകരമാകില്ലേ?
അശ്വതി നാളുകാര്‍ക്ക് സാമ്പത്തിക ചുമതലയും യാത്രാക്ലേശവും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. കുടുംബാംഗങ്ങളുടെ നിർബന്ധത്താൽ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നു പിന്മാറും. ഉദ്യോഗത്തിൽനിന്ന് വിരമിക്കുന്നതിനാൽ ജന്മനാട്ടിൽ ഗൃഹനിർമാണം തുടങ്ങിവയ്ക്കും.
ഭരണി നാളുകാര്‍ക്ക് നഷ്ടപ്പെട്ടു എന്നു കരുതിയ രേഖകൾ തിരിച്ചുലഭിക്കും. പ്രലോഭനങ്ങളിൽ അകപ്പെടരുത്. ദാമ്പത്യസൗഖ്യത്തിനായി വിട്ടുവീഴ്ചയ്ക്ക് തയാറാകും. ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കേണ്ടിവരും
കാർത്തിക നാളുകാര്‍ക്ക് ദാമ്പത്യ ഐക്യവും കുടുംബത്തിൽ സമാധാനവും ഉണ്ടാകും. കുടുംബബന്ധത്തിനു വിലനൽകുന്ന പുത്രന്റെ സമീപനത്തിൽ ആശ്വാസവും അഭിമാനവും തോന്നും. ഈ ആഴ്ച ഓരോ നക്ഷത്രക്കാര്‍ക്കും എങ്ങനെ? അശ്വതി മുതല്‍ രേവതി വരെ നാളുകാരുടെ ഫലം അറിയാന്‍ വായിക്കുക.
അശ്വതി – സാമ്പത്തിക ചുമതലയും യാത്രാക്ലേശവും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. കുടുംബാംഗങ്ങളുടെ നിർബന്ധത്താൽ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നു പിന്മാറും. ഉദ്യോഗത്തിൽനിന്ന് വിരമിക്കുന്നതിനാൽ ജന്മനാട്ടിൽ ഗൃഹനിർമാണം തുടങ്ങിവയ്ക്കും.
ഭരണി – ഭരണി നാളുകാര്‍ക്ക് നഷ്ടപ്പെട്ടു എന്നു കരുതിയ രേഖകൾ തിരിച്ചുലഭിക്കും. പ്രലോഭനങ്ങളിൽ അകപ്പെടരുത്. ദാമ്പത്യസൗഖ്യത്തിനായി വിട്ടുവീഴ്ചയ്ക്ക് തയാറാകും. ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കേണ്ടിവരും.
കാർത്തിക – ദാമ്പത്യ ഐക്യവും കുടുംബത്തിൽ സമാധാനവും ഉണ്ടാകും. കുടുംബബന്ധത്തിനു വിലനൽകുന്ന പുത്രന്റെ സമീപനത്തിൽ ആശ്വാസവും അഭിമാനവും തോന്നും.
രോഹിണി – സഹപ്രവർത്തകർ അവധിയായതിനാൽ അധികസമയം ജോലി ചെയ്യേണ്ടിവരും. നിർണായക തീരുമാനങ്ങൾ കൈക്കൊള്ളും. ഭക്ഷണക്രമീകരണങ്ങളിലുള്ള അപാകതകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും.
മകയിരം – മോഹവില കൊടുത്തുവാങ്ങിയ ഭൂമിയിൽ ഗൃഹനിർമാണ പ്രവർത്തനങ്ങൾ തുടങ്ങിവയ്ക്കും. ശാസ്ത്രസാങ്കേതിക വിദ്യയിലുള്ളവർക്കു വിശ്വസ്ത സേവനത്തിനു പ്രശസ്തി പത്രം ലഭിക്കും.
തിരുവാതിര – പുത്രപൗത്രാദികളുടെ സംരക്ഷണം മനസ്സമാധാനത്തിനു വഴിയൊരുക്കും. പിതൃസ്വത്ത് ഭാഗംവയ്ക്കുവാൻ തയാറാകും. കുടുംബാംഗങ്ങളുടെ നിർബന്ധത്താൽ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നു പിന്മാറും.
പുണർതം – പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാനുള്ള ആർജവമുണ്ടാകും. മേലധികാരിക്കു തൃപ്തിയാകും വിധത്തിൽ പദ്ധതികൾ സമർപ്പിക്കുവാൻ സാധിക്കും.
പൂയം – അനാവശ്യ പ്രവൃത്തികളിൽ ഏർപ്പെടുന്ന സുഹൃത്തിനു മാർഗനിർദേശങ്ങൾ നൽകുവാൻ സാധിക്കും. രക്തസമ്മർദം വർധിക്കുവാനിടയുണ്ട്. യന്ത്രതകരാറിനാൽ ഉൽപാദന രംഗങ്ങളിൽ അനിഷ്ടങ്ങൾ സംഭവിക്കും. പരീക്ഷണ നിരീക്ഷണങ്ങളിൽ വിജയം കൈവരിക്കും.
ആയില്യം – വാക്കും പ്രവൃത്തിയും ഫലപ്രദമാകും. വിദേശബന്ധമുള്ള വ്യാപാരം തുടങ്ങുന്നതിന്റെ പ്രാരംഭതല ചർച്ചയിൽ പങ്കെടുക്കും. വിതരണരംഗം പുഷ്ടിപ്പെടും. പ്രവർത്തനങ്ങൾക്ക് വൈകിയാണെങ്കിലും അംഗീകാരവും പ്രശസ്തിപത്രവും ലഭിക്കും.
മകം – വസ്തുവാഹന ക്രയവിക്രയങ്ങളിൽനിന്ന് സാമ്പത്തികനേട്ടം ഉണ്ടാകും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ബന്ധുസഹായവും ഉണ്ടാകും. മേലധികാരിയുടെ അഭാവത്തിൽ ചർച്ചകൾ നയിക്കുവാനിടവരും.
പൂരം – പുത്രനോടൊപ്പം താമസിക്കുവാൻ വിദേശയാത്ര പുറപ്പെടും. സമ്മാന പദ്ധതികളിൽ വിജയിക്കും. ഉദ്ദേശലക്ഷ്യം പൂർത്തീകരിക്കുവാൻ അശ്രാന്ത പരിശ്രമം വേണ്ടിവരും.
ഉത്രം – കലാ–കായിക മത്സരങ്ങളിൽ പ്രോത്സാഹനവും അംഗീകാരവും ലഭിക്കും. അവധിയെടുത്ത് മംഗള കർമങ്ങളിൽ പങ്കെടുക്കും. വിദഗ്ദ്ധോപദേശം തേടാതെ ഒരു പ്രവൃത്തിയിലും പണം മുടക്കരുത്. വാഹന ഉപയോഗത്തിൽ വളരെ ശ്രദ്ധയും സൂക്ഷ്മതയും വേണം.
അത്തം – ദീർഘകാല സുരക്ഷാ പദ്ധതികൾക്ക് അനുയോജ്യമാകയാൽ സർവാത്മനാ സ്വീകരിക്കും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും ജന്മനാട്ടിലേക്കു സ്ഥാനമാറ്റവും ഉണ്ടാകും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാനുള്ള ആത്മപ്രചോദനമുണ്ടാകും.
ചിത്തിര – ഉദ്യോഗത്തോടനുബന്ധമായി പ്രത്യേക വിഭാഗത്തിന്റെ ചുമതല ഏറ്റെടുക്കേണ്ടിവരും. സത്യാവസ്ഥ അറിഞ്ഞു പ്രവർത്തിക്കുന്നതിനാൽ മിഥ്യാധാരണകൾ ഒഴിവാകും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും
ചോതി – ഉദ്യോഗത്തിൽ ഉത്തരവാദിത്തം വർധിക്കും. മഹത് സംരംഭങ്ങൾ തുടങ്ങുന്നതിനെ പറ്റി പുനരാലോചിക്കുവാൻ ഉൾപ്രേരണയുണ്ടാകും. കുടുംബത്തിൽ ആഹ്ലാദകരമായ അന്തരീക്ഷം സംജാതമാകും.
വിശാഖം – കുടുംബാംഗങ്ങളുടെ നിർബന്ധത്താൽ കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിൽനിന്നു വിട്ടുനിൽക്കും. ജാമ്യം നിൽക്കരുത്. ഏറ്റെടുത്ത പ്രവൃത്തികൾ സമയപരിധിക്കുള്ളിൽ ചെയ്തുതീർക്കും.
അനിഴം – സുവ്യക്തമായ കർമപദ്ധതികൾക്കു ജനാംഗീകാരം ലഭിക്കും. സന്താനഭാഗ്യമുണ്ടാകും. ഉദ്ദിഷ്ട കാര്യങ്ങൾ സാധിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
തൃക്കേട്ട – സ്വയം നിശ്ചയിച്ച വിവാഹത്തിന് അകാരണ തടസ്സം അനുഭവപ്പെടും. സന്താനങ്ങളുടെ സംരക്ഷണം മനസ്സമാധാനത്തിനു വഴിയൊരുക്കും. കർമമേഖലകളിൽ സമ്മർദം വർധിക്കും. കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങൾ ഉപേക്ഷിച്ച് കുടുംബ കാര്യങ്ങളിൽ ശ്രദ്ധിക്കും
മൂലം – ദാമ്പത്യ ഐക്യവും കുടുംബത്തിൽ സമാധാനവും ഉണ്ടാകും. വിദേശത്ത് നല്ല ഉദ്യോഗം ലഭിച്ചതിനാൽ നടത്തിവരുന്ന വ്യാപാര സ്ഥാപനം സഹോദരനെ ഏൽപിക്കും.
പൂരാടം – സഹപാഠികളോടൊപ്പം വിനോദയാത്രയ്ക്ക് അവസരമുണ്ടാകും. അമിതാവേശം അബദ്ധങ്ങൾക്കു വഴിയൊരുക്കും. പാരമ്പര്യ വിജ്ഞാനം പിൻതലമുറയിലുള്ളവർക്കു പകർന്നു കൊടുക്കുന്നതിൽ അഭിമാനം തോന്നും. കലാ–കായിക മത്സരങ്ങളിൽ വിജയിക്കും.
ഉത്രാടം – അവിചാരിത ചെലവുകൾ വർധിക്കും. ഉത്തരവാദിത്തങ്ങൾ വർധിക്കും. ഔദ്യോഗികമായി ചർച്ചകളും സന്ധിസംഭാഷണവും വേണ്ടിവരും. പുനഃപരീക്ഷയിൽ വിജയ ശതമാനം വർധിക്കും.
തിരുവോണം – സങ്കീർണമായ പ്രശ്നങ്ങൾ ലാഘവത്തോടുകൂടി കൈകാര്യം ചെയ്യും. വാഹന ഉപയോഗത്തിൽ വളരെയധികം ശ്രദ്ധിക്കണം. അധ്വാനഭാരം വർധിക്കും. ആശ്രയിച്ചു വരുന്നവർക്ക് സാമ്പത്തിക സഹായം നൽകും.
അവിട്ടം – വിശ്വാസ വഞ്ചനയിൽ അകപ്പെടരുത്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. സന്താനങ്ങളുടെ പഠനകാര്യങ്ങളിൽ ആശങ്ക വർധിക്കും. മാതാപിതാക്കളുടെ അനുഗ്രഹാശിസ്സുകളോടുകൂടി ചെയ്യുന്ന കാര്യങ്ങളെല്ലാം വിജയിക്കും.
ചതയം – ഉത്തരവാദിത്തങ്ങൾ നിർവഹിക്കുവാൻ വിമുഖത കാട്ടരുത്. ഹ്രസ്വകാല സുരക്ഷാ പദ്ധതിയിൽ പണം നിക്ഷേപിക്കും. വിവാദകാര്യങ്ങളിൽ പ്രതികരിക്കുന്നതു വഴി ശത്രുക്കൾ വർധിക്കും.
പൂരുരുട്ടാതി – സ്വന്തം ആശയവും അന്യരുടെ പണവും സമന്വയിപ്പിച്ച് ചെയ്യുന്ന പ്രവൃത്തി മേഖലകൾക്കു തുടക്കം കുറിക്കും. ഗർഭമലസുവാനിടയുള്ളതിനാൽ ദൂരദേശ യാത്രകൾ ഉപേക്ഷിക്കണം. ഒരുപരിധിയിലധികം പണം മുതൽമുടക്കിയുള്ള പ്രവൃത്തികളിൽ നിന്നും പിന്മാറണം.
ഉത്തൃട്ടാതി – പരോപദ്രവബുദ്ധി ഒഴിവാക്കണം. സമാനചിന്താഗതിയിലുള്ളവരുമായി സംസർഗത്തിലേർപ്പെടുവാൻ അവസരമുണ്ടാകും. പുതിയ ഭൂമി വാങ്ങുവാൻ പ്രാഥമികസംഖ്യ കൊടുത്ത് കരാറെഴുതും.
രേവതി – ബന്ധുജനങ്ങളുടെയും സഹോദരങ്ങളുടെയും സഹകരണത്താൽ പ്രതിസന്ധികളെ പരിഹരിക്കും. പുതിയ കൃഷിസമ്പ്രദായം ആവിഷ്കരിക്കുവാൻ വിദഗ്ധ ഉപദേശം തേടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക