സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ബാഷ് മുഹമ്മദ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രമാണ് ന്നാലും ന്റെളിയാ. സിദ്ദിഖ് ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നേരത്തെ പുറത്തെത്തിയ രസകരമായ പ്രൊമോഷണല്‍ മെറ്റീരിയലുകളൊക്കെ അതിന്റെ വൈവിധ്യം കൊണ്ട് ശ്രദ്ധ നേടിയിരുന്നു. അതിന്റെ തുടര്‍ച്ചയായി എത്തിയ ഒരു പുതിയ പ്രൊമോ വീഡിയോയും പ്രേക്ഷകശ്രദ്ധ നേടുകയാണ്.
ന്നാലും ന്റെളിയാ എന്ന ചിത്രം തിയറ്ററില്‍ കണ്ടിറങ്ങുകയാണ് സിദ്ദിഖ്. ചിത്രം എങ്ങനെയുണ്ടെന്ന് ഒരു യുട്യൂബ് ചാനല്‍ പ്രവര്‍ത്തക ചോദിക്കുന്നതിന് മികച്ച അഭിപ്രായമാണ് അദ്ദേഹം പറയുന്നത്. “നല്ല ഉഗ്രന്‍ സിനിമയാ കേട്ടോ. ചിരിച്ചു ചിരിച്ച് നമ്മള്.. എല്ലാവര്ക്കും ആസ്വദിക്കാന്‍ പറ്റുന്ന സിനിമയാണ്. കുടുംബങ്ങളൊക്കെ നന്നായി എന്ജോയ് ചെയ്യുന്ന സിനിമയാണ്. അടുത്ത കാലത്ത് ഞാന്‍ ഇത്രയും നല്ല ഒരു സിനിമ കണ്ടിട്ടില്ല. അത്ര നല്ല സിനിമയാണ്”, ഇങ്ങനെയാണ് സിദ്ദിഖിന്റെ ആവേശത്തോടെയുള്ള വാക്കുകള്‍. എന്നാല്‍ ഇതുകേട്ട് തൊട്ടടുത്തുകൂടെ പോകുന്ന സുരാജ് ഇത് കൂറപ്പടമാണെന്നും പറയുന്നു. ശരിക്കും ഫാമിലിയൊക്കെ നന്നായിട്ട് എന്ജോയ് ചെയ്യും ചിത്രം എന്ന സിദ്ദിഖിന്റെ അഭിപ്രായത്തിന് ആരുടെ ഫാമിലി എന്നാണ് സുരാജിന്റെ മറുചോദ്യം. ഇത് ഹേറ്റ് ക്യാംപെയ്ന് ആണെന്നാണ് സുരാജിനെ ചൂണ്ടിക്കാട്ടി സിദ്ദിഖിന്റെ അഭിപ്രായ പ്രകടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക