ചുംബനത്തിലൂടെയും രോഗങ്ങള്‍ പകരാമെന്ന വസ്തുത മിക്കവര്‍ക്കും അറിയില്ല എന്നതാണ് സത്യം. വായ്ക്കകത്തുണ്ടാകുന്ന രോഗങ്ങള്‍ തന്നെയാണ് ഈ രീതിയില്‍ ചുംബനത്തിലൂടെ പകരുന്നത്. ആദ്യം സൂചിപ്പിച്ച ലൈംഗികരോഗങ്ങളുടെ അത്ര തന്നെ ഗൗരവം വരുന്നതല്ലെങ്കില്‍ കൂടിയും ഇവയും ശ്രദ്ധിക്കേണ്ടത് തന്നെ.
വായ ശുചിയായി സൂക്ഷിക്കാത്ത പങ്കാളിയെ ചുംബിക്കുമ്പോള്‍, അല്ലെങ്കില്‍ ആ വ്യക്തി ചുംബിക്കുമ്പോള്‍ അയാളില്‍ നിന്ന് വായയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ പകരാന്‍ സാധ്യതകള്‍ വളരെ കൂടുതലാണ്. ഉമിനീര് പരസ്പരം വായിലാകുന്നതോടെ ലക്ഷക്കണക്കിന് ബാക്ടീരിയകളും കൈമാറ്റം ചെയ്യപ്പെടുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഈ ബാക്ടീരിയകള്‍ ഓരോ വ്യക്തിയുടെയും ശുചിത്വം, ആരോഗ്യാവസ്ഥ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് കാണപ്പെടുക. ഇത്തരത്തില്‍ ബാക്ടീരിയ, അല്ലെങ്കില്‍ വൈറസ് മൂലമുണ്ടാകുന്ന രോഗങ്ങള്‍ തന്നെയാണ് അധികവും ചുംബനത്തിലൂടെ പങ്കാളിയിലേക്ക് പകരുക. അതേസമയം എല്ലാ തരത്തിലുള്ള രോഗങ്ങളും ചുംബനത്തിലൂടെ പകരുകയുമില്ല.
‘കാവിറ്റി’ അഥവാ പല്ലിലെ പോട് ഈ രീതിയില്‍ പെട്ടെന്ന് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് ചുംബനത്തിലൂടെ പകരാം. ‘കാവിറ്റി’ സൃഷ്ടിക്കുന്ന ‘സ്ട്രെപ്റ്റോകോക്കസ്’ എന്ന ബാക്ടീരിയ ഉമിനീരിലൂടെ അടുത്തയാളിലേക്ക് എത്തുന്നതോടെയാണ് ഇത് പകരുന്നത്.
മോണ പഴുപ്പ്ഇത്തരത്തില് ചുംബനത്തിലൂടെ പകരുന്ന മറ്റൊരു രോഗമാണ്. ഇത് ഒരുകൂട്ടം ബാക്ടീരിയകളാണ് ഉണ്ടാക്കുന്നത്. ഈ ബാക്ടീരിയകള്‍ കൈമാറ്റം ചെയ്യപ്പെടുന്നതോടെയാണ് രോഗം പങ്കാളിയിലേക്ക് പകരുന്നത്.
‘പിരിയോഡെന്റല്‍’ രോഗം അഥവാ മോണയ്ക്ക് താഴെയായി പഴുപ്പ് അടിഞ്ഞുകിടക്കുന്ന അവസ്ഥയും ചുംബനത്തിലൂടെ പങ്കാളിയിലേക്ക് പകരാം. ക്രമേണ എല്ലിലേക്ക് ഈ അണുബാധ പടര്‍ന്നുകയറാം. ഇത് പല്ലുകളെ നശിപ്പിക്കുകയും പല്ല് കൊഴിഞ്ഞുപോരാന് കാരണമാവുകയും ചെയ്തേക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക