വോക്കിങ്ങ്: മകളുടെ വിവാഹത്തിനു നാട്ടിൽ പോകാനിരിക്കെ കണ്ണൂര് സ്വദേശിയായ പ്രവാസി മലയാളി
ബ്രിട്ടനിൽ സ്ട്രോക്ക് വന്നു മരിച്ചു. പയ്യന്നൂർ കുഞ്ഞിമംഗലം കണിയാൽ വീട്ടിൽ കെ. വിജയൻ(63) ആണ് അന്തരിച്ചത്.
വോക്കിങ്ങിലെ ഗിൽഡ്ഫോർഡ് റോഡിലുള്ള ചെന്നൈ ദോശ റസ്റ്ററന്റിൽ ഷെഫായി ജോലി ചെയ്തു വരികയായിരുന്നു വർഷങ്ങൾക്ക് മുൻപ് യുകെയിൽ എത്തിയ വിജയൻ.
മൂന്നു ദിവസം മുൻപ് ജോലി ചെയ്തുകൊണ്ടിരിക്കെ അനുഭവപ്പെട്ട നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പരിശോധനക്കായി പോയതായിരുന്നു വിജയൻ. ആശുപത്രിയിൽ വച്ച് സ്ട്രോക്ക് ഉണ്ടായതിനെ തുടർന്ന് ആരോഗ്യ നില ഗുരുതരമായി.
തുടർന്ന് എയർ ആംബുലൻസിൽ ലണ്ടൻ കിങ്സ് ആശുപത്രിയിൽ എത്തിച്ച് വെന്റിലേറ്റർ സൗകര്യം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക