യുഎസ്: നാസയുടെ 38 വർഷം പഴക്കമുള്ള റിട്ടയേർഡ് ഉപഗ്രഹം നാളെ ഭൂമിയിലേക്ക് പതിക്കുമെന്ന് റിപ്പോര്‍ട്ട്,
നാസയുടെ കണക്കനുസരിച്ച് 5,400 പൗണ്ട് ഭാരമുള്ള ഉപഗ്രഹത്തിന്റെ ഭൂരിഭാഗവും ഭൂമിയിലേക്ക് പ്രവേശിക്കുമ്പോൾ കത്തിത്തീരും.
എന്നാൽ ചില ഭാഗങ്ങൾ ഭൂമിയില്‍ പതിക്കാന്‍ സാധ്യതയുണ്ട്. 9,400-ൽ 1 എന്ന നിലയിലാണ് അവശിഷ്ടങ്ങൾ വീഴുമ്പോൾ പരിക്കേൽക്കാനുള്ള സാധ്യത ബഹിരാകാശ ഏജൻസി കണക്കാക്കുന്നത്.
ഇആർബിഎസ് എന്നറിയപ്പെടുന്ന എർത്ത് റേഡിയേഷൻ ബജറ്റ് സാറ്റലൈറ്റ് 1984-ൽ ബഹിരാകാശവാഹനമായ ചലഞ്ചറിലാണ് വിക്ഷേപിച്ചത്.
ബഹിരാകാശത്തെത്തിയ അമേരിക്കയുടെ ആദ്യ വനിത സാലി റൈഡാണ് ഷട്ടിലിന്റെ റോബോട്ട് കൈ ഉപയോഗിച്ച് ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിച്ചത്.
2012-ൽ അന്തരിച്ച സാലി റൈഡിന്റെ രണ്ടാമത്തെയും അവസാനത്തെയും ബഹിരാകാശ യാത്രയായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക