ടെഹ്റാൻ: രാജ്യത്തെ പിടിച്ചുകുലുക്കിയ പ്രക്ഷോഭത്തിൽ പങ്കെടുത്ത 2 യുവാക്കളെക്കൂടി ഇറാൻ തൂക്കിലേറ്റി. സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ സുരക്ഷാസൈനികനെ കൊലപ്പെടുത്തി എന്ന് ആരോപിച്ചാണ് മുഹമ്മദ് കരാമി (22), മുഹമ്മദ് ഹൊസൈനി (39) എന്നിവരെ വധിച്ചത്.
കരാജ് നഗരത്തിൽ നവംബർ 3ന് റവല്യൂഷനറി ഗാർഡ് ആയ റുഹൊല്ല അജാമിയൻ കൊല്ലപ്പെട്ട കേസിലാണ് വധശിക്ഷ. ഇതോടെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് തൂക്കിലേറ്റിയവരുടെ എണ്ണം നാലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക