മാത്യു തോമസ്, നസ്ലെന് കെ ഗഫൂര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നെയ്മര്‍ എന്ന ചിത്രത്തിന്റെ മോഷന്‍ ടീസര്‍ പുറത്തെത്തി. കളര്‍ഫുള്‍ എന്റര്ടെയ്നര് ആണ് ചിത്രമെന്ന തോന്നല്‍ ഉളവാക്കുന്നതാണ് പുറത്തെത്തിയ 47 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍. ജോ ആന്‍ഡ് ജോ എന്ന ചിത്രത്തിനു ശേഷം മാത്യു തോമസ്- നസ്ലെന് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് നെയ്മര്‍. നവാഗതനായ സുധി മാഡിസൻ ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്.
വി സിനിമാസ് ഇൻ്റർനാഷണലിന്റെ ബാനറിൽ പദ്മ ഉദയ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആദർശ് സുകുമാരൻ, പോൾസൻ സ്കറിയ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. ഫാമിലി എന്റർടെയ്നര് ചിത്രമെന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന നെയ്മറില് നസ്ലെനും മാത്യുവിനുമൊപ്പം വിജയരാഘവന്, ജോണി ആന്റണി, ഷമ്മി തിലകന് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക