ഗ്യാസ്ട്രിക് പ്രശ്നങ്ങള്‍, നെഞ്ച് എരിച്ചില്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് ജീരക വെള്ളം മികച്ചതാണ്. ഭക്ഷണം കഴിച്ച ശേഷം ജീരക വെള്ളം കുടിക്കുന്നത് ദഹന പ്രശ്നങ്ങള്‍ ഇല്ലാതാക്കും
നിരവധി ആരോഗ്യഗുണങ്ങള്‍ ഏലയ്ക്കയ്ക്കുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ദഹന പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. ഭക്ഷണശേഷം ഒരു ഏലയ്ക്ക് ചവച്ചരച്ച് കഴിക്കുന്നത് നല്ലതാണ്. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഏലയ്ക്ക് നല്ലതാണ്.
മിക്ക കറികളിലും രുചിയ്ക്കും മണത്തിനും ചേര്‍ക്കുന്ന അടുക്കളയിലെ പ്രധാനിയാണ് കായം. കായത്തിന് പൊതുവെ കയ്പ്പ് രസമാണെങ്കിലും കറിയ്ക്ക് നല്ലൊരു മണവും രുചിയും നല്കാന് ഇതിന് സാധിക്കും. ദഹനകേട്, വായുകോപം എന്നിവ ഒഴിവാക്കാന്‍ കായം സഹായിക്കും. കായത്തില്‍ അടങ്ങിയിട്ടുള്ള ആന്റിസ്പാസ്മോഡിക്, ആന്റി ഇന്‍ഫ്ളമേറ്ററി സവിശേഷതകളാണ് ദഹന പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നത്. ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു നുള്ള കായം കലര്‍ത്തി കുടിക്കാവുന്നതാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക