കോഴിക്കോട്: വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ ഗർഭിണിയെ രക്ഷിക്കാനിറങ്ങിയ ഭർത്താവും അയൽവാസിയും കുടുങ്ങി. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ ഫയർ ആൻഡ് റെസ്ക്യൂ സേനാംഗങ്ങൾ മൂന്നു പേരെയും രക്ഷിക്കുകയായിരുന്നു.
കോഴിക്കോട് കീഴരിയൂരിലെ പുപതിശേരി മീത്തൽ മനു(22) ഭാര്യ അനഘശ്രീ(22) ഇവരുടെ അയൽവാസിയായ സുധീഷ് എന്നിവരാണ് കിണറ്റിൽ കുടുങ്ങിയത്.
രക്ഷിക്കാനായി ചാടിയ ഭർത്താവും അയൽവാസി സുധീഷും തിരിച്ചുകയറാനാകാതെ കിണറ്റിൽ കുടങ്ങുകയായിരുന്നു.
ഇവരുടെ ബഹളം കേട്ടെത്തിയ പരിസരവാസികൾ കൊയിലാണ്ടി ഫയർഫോഴ്സിനെ വിവരം അറിയികിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക