ആവശ്യമായ ചേരുവകള്‍
ദശയുള്ള മീന്‍ – അരകിലോ
തേങ്ങ- അരമുറി
ചെറിയഉള്ളി – 5 ചെറുതായി അരിഞ്ഞത്
പച്ചമല്ലിപൊടി – ഒരു സ്പൂണ്‍
വറ്റല്‍ മുളക് – 10 എണ്ണം
മഞ്ഞള്‍പൊടി – ഒരു നുള്ള്
കറിവേപ്പില – ആവശ്യത്തിന്
കുടംപുളി – നാല് അല്ലി
തയ്യാറാക്കുന്ന വിധം
പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് തേങ്ങയിട്ട് ചെറിയ ഉള്ളിയും മല്ലിയും വറ്റല്‍ മുളകും മഞ്ഞള്‍പ്പൊടിയും കറിവേപ്പിലയും ഇട്ട് ചുവക്കുന്നതു വരെ വറക്കുക. എന്നിട്ട് നന്നായിഅരച്ചെടുക്കുക. അടുപ്പില്‍ ചട്ടിവച്ച് അരപ്പ്ഒഴിച്ച് ഉപ്പ് , പച്ചമുളക്, ഇഞ്ചി എന്നിവ അരിഞ്ഞ് ഇടുക.
നന്നായി തിളയ്ക്കുമ്പോള്‍ കുടംപുളി നാല് അല്ലി ഇടുക എന്നിട്ട്മീന് കഷ്ണങ്ങള്ഇട്ടുകൊടുക്കുക. ഇളക്കരുത് ചട്ടി രണ്ടുകൈവച്ച്കറക്കികൊടുക്കുക. നന്നായി അടച്ച് 15 മനിട്ട് വേവിക്കുക. ഇറക്കുന്നതിന് മുമ്പ് ആവശ്യത്തിന് കറിവേപ്പില ചേര്‍ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക