മുംബൈ: വാഹനാപകടത്തില്‍ പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന് ഐപിഎല്‍ 2023 സീസണ് നഷ്ടമാകുമെന്ന് സ്ഥിരീകരിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിന്റെ ക്രിക്കറ്റ് ഡയറക്ടര്‍ സൗരവ് ഗാംഗുലി. ഇതോടെ വരും സീസണിലേക്ക് പുതിയ നായകനെ കണ്ടെത്തേണ്ട സാഹചര്യത്തിലാണ് ഡല്‍ഹി ടീം.
‘റിഷഭ് പന്ത് ഐപിഎല്ലിനുണ്ടാവില്ല. ഡല്‍ഹി ക്യാപിറ്റല്‍സുമായി ഞാന്‍ സംസാരിക്കുന്നുണ്ട്. വരാനിരിക്കുന്നത് മികച്ച ഐപിഎല്ലായിരിക്കും. ഡല്‍ഹി ക്യാപിറ്റല്‍സ് മികച്ച പ്രകടനം പുറത്തെടുക്കും. റിഷഭിന്റെ പരിക്ക് ഡല്‍ഹിയുടെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കും’ എന്നും ഗാംഗുലി കൊല്‍ക്കത്തയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക