ചെന്നൈ: തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍ രവിക്കെതിരെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തയച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന് . സംസ്ഥാന സര്‍ക്കാരുമായി ‘രാഷ്ട്രീയ-പ്രത്യയശാസ്ത്ര സംഘര്‍ഷത്തില്‍’ ഏര്‍പ്പെട്ടിരിക്കുന്ന ഗവര്‍ണറെ തടയണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.
അദ്ദേഹത്തെ ഉപദേശിക്കണം. വിവിധ കാര്യങ്ങളില്‍ മന്ത്രിസഭാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടണമെന്നും സ്റ്റാലിന് പറയുന്നു.
പ്രസംഗത്തിന്റെ കരട് പകര്‍പ്പ് ജനുവരി ഏഴിന് ഗവര്‍ണര്‍ക്ക് നല്‍കിയതായും അംഗീകാരം നേടിയതായും സ്റ്റാലിന് വ്യക്തമാക്കുന്നു.
എന്നാല്‍ ഗവര്‍ണര്‍ പ്രസംഗത്തില്‍ നിന്ന് പല ഭാഗങ്ങളും ഒഴിവാക്കിയെന്നും അംഗീകൃത പകര്‍പ്പിന്റെ ഭാഗമല്ലാത്ത കാര്യങ്ങളാണ് പറഞ്ഞതെന്നും കത്തില്‍ അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക