വൈദികനും സുഹൃത്തും ജയിലിലായി. വരയാടിന്റെ കൊമ്പിൽ പിടിച്ച് ഫോട്ടോ എടുത്തതിനാണ് ഇടുക്കിയിൽ വൈദികനും സുഹൃത്തും ജയിലിലായത്. വരയാടിനെ ബലമായി കൊമ്പിൽ പിടിച്ച് നിർത്തിയാണ് ഫോട്ടോ എടുത്തിരിക്കുന്നത്. രാജാക്കാട് എൻആർ സിറ്റി സെന്റ് മേരീസ് പള്ളി വികാരി ഫാദർ ഷെൽട്ടണും സുഹൃത്ത് ജോബി അബ്രഹാമുമാണ് സംഭവത്തിൽ പിടിയിലായവർ.
പ്രമേഹരോഗികൾ ഈ ഭക്ഷണങ്ങൾ കഴിക്കരുത്
പൊള്ളാച്ചിയിൽ നിന്ന് വാൽപാറയിലേക്കുള്ള യാത്രയിലാണ് വൈദികൻ വരയാടിന്റെ ഇരു കൊമ്പുകളിലും പിടിച്ചു നിർത്തി ഫോട്ടോയെടുത്തത്. ഈ ഫോട്ടോ ആകട്ടെ ഒരു സഞ്ചാരി എടുക്കുകയും തമിഴ്നാട്ടിലെ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച് വരികയും ചെയ്തു. ഫോട്ടോ ശ്രദ്ധയിൽപ്പെട്ട തമിഴ്നാട് ചീഫ് സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
മുടി കൊഴിച്ചൽ കൂടുതലാണോ? ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി
തമിഴ്നാടിന്റെ സംസ്ഥാന മൃഗവും ഷെഡ്യൂൾ വണ്ണിൽ ഉൾപ്പെടുത്തിയിട്ടുള്ള സംരക്ഷിത മൃഗവുമാണ് വരയാട്. ജാമ്യമില്ലാ വകുപ്പുകളാണ് ഇവർക്കെതിരെ എടുത്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക