ഫ്രഞ്ച് ഫ്രൈ ഒഴിവാക്കേണ്ടതാണ്.. ഉരുളക്കിഴങ്ങു കൊണ്ടുണ്ടാക്കുന്നതും വറുത്തതുമായ ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോത് വര്‍ദ്ധിയ്ക്കാന്‍ ഇട വരുത്തും.
മൈദയടങ്ങിയ ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കണം. ഇത് തടി കൂട്ടും. റിഫൈന്‍ഡ് ഭക്ഷണമായതു കൊണ്ടുതന്നെ പ്രമേഹത്തിനു ദോഷം ചെയ്യും.
പ്രമേഹരോഗം ഹൃദയപ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കും. ഇതുകൊണ്ടുതന്നെ കൊളസ്ട്രോള്‍ കൂടുതലുള്ള, മാട്ടിറച്ചി പോലുള്ളവ ഒഴിവാക്കുന്നതാണ് നല്ലത്.
കാര്‍ബോഹേഡ്രേറ്റ് ധാരാളം അടങ്ങിയ ഒന്നാണ് വെളുത്ത അരിയുടെ ചോറ്. ഇതും ഒഴിവാക്കപ്പെടേണ്ട ഭക്ഷണത്തില്‍ പെടുന്നു.
ഫൈബര്‍ തീരെ കുറഞ്ഞ, മധുരം ധാരാളമുള്ള ഭക്ഷ്യവസ്തുവാണ് വൈറ്റ്ബ്രെഡ്. ഇതും പ്രമേഹരോഗത്തിനു നല്ലതല്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക