ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘തങ്ക’ത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. അൻവർ അലി രചിച്ച് ബിജിബാൽ ഈണമിട്ട ദേവീ നീയേ, വരലക്ഷ്മി നീയേ എന്ന ഗാനം ആലപിച്ചിരിക്കുന്നത് നജിം അർഷാദാണ്.
ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, അപർണ്ണ ബാലമുരളി, ഗിരീഷ് കുൽക്കർണി തുടങ്ങിയവരും നിരവധി മറാത്തി തമിഴ് താരങ്ങളും വേഷമിടുന്ന ചിത്രം നിർമ്മിക്കുന്നത് ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ്.ചിത്രം ജനുവരി 26ന് തിയറ്ററുകളിൽ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക