പട്ന: ബിഹാറിൽ കേന്ദ്രമന്ത്രി അശ്വിനി ചൗബെയുടെ അകമ്പടി വാഹനം മറിഞ്ഞ് പോലീസുകാർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി ബക്സറിൽ നിന്ന് പട്നയിലേക്ക് പോകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പൈലറ്റ് വാഹനങ്ങളിൽ ഉൾപ്പെട്ട പോലീസ് ജീപ്പ് മറിഞ്ഞത്.
കുഴിയിൽ വീണ പോലീസ് ജീപ്പ് മറിഞ്ഞതോടെ നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. എന്നാൽ മന്ത്രി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റ എല്ലാവരെയും ചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡുംറോണിലെ മതില-നാരായണപൂർ റോഡിലാണ് അപകടമുണ്ടായത്.
അപകടത്തിന് ശേഷമുള്ള വീഡിയോ പങ്കുവെച്ച മന്ത്രി അശ്വിനി ചൗബെ, പരിക്കേറ്റ പോലീസുകാരെയും ഡ്രൈവറെയും ദുമ്റോണിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അറിയിച്ചു. സഹപ്രവർത്തകരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ മന്ത്രി പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക