ബിജു മേനോന്, വിനീത് ശ്രീനിവാസന് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം ‘തങ്ക’ത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. മഹാരാഷ്ട്ര പൊലീസ് അന്വേഷിക്കുന്ന തമിഴ്നാട്ടിലെ ഒരു മലയാളിയുടെ കേസ് ആണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. വിനീതിന്റെയും ബിജുമേനോന്റെയും വേറിട്ട കഥാപാത്രമാകും ചിത്രത്തിലേതെന്ന് ട്രെയിലർ ഉറപ്പ് നൽകുന്നുണ്ട്. ചിത്രം ജനുവരി 26ന് തിയറ്ററുകളിൽ എത്തും.
അപർണ്ണ ബാലമുരളി നായികയായി എത്തുന്ന ചിത്രം നവാഗതനായ സഹീദ് അരാഫത്ത് ആണ് സംവിധാനം ചെയ്യുന്നത്. ശ്യാം പുഷ്കരന്റേതാണ് തിരക്കഥ. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ആണ് തങ്കം നിർമ്മിക്കുന്നത്. ഈ ബാനറില്‍ നിര്‍മ്മിക്കപ്പെടുന്ന നാലാമത്തെ ചിത്രം കൂടിയാണിത്. ഗിരീഷ് കുൽക്കർണി, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി, അന്തരിച്ച നടന് കൊച്ചു പ്രേമൻ തുടങ്ങിയവര്‍ക്കൊപ്പം നിരവധി മറാഠി, ഹിന്ദി, തമിഴ് അഭിനേതാക്കളും ചിത്രത്തില്‍ വേഷമിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക