കോട്ടയം: പാലാ നഗരസഭാ അധ്യക്ഷ സ്ഥാനാര്‍ഥിയായി പരിഗണിക്കപ്പെടുമെന്നു കരുതിയിരുന്ന സിപിഎം പാർലമെന്ററി പാർട്ടി നേതാവ് ബിനു പുളിക്കക്കണ്ടം നഗരസഭാ യോഗത്തിലെത്തിയത് കറുത്ത വസ്ത്രം ധരിച്ച്. ചിലത് പറയാനുണ്ടെന്ന് മാധ്യമങ്ങളോട് ബിനു പ്രതികരിച്ചു.
ബിനുവിനെ ഒഴിവാക്കി ജോസിന് ബിനോയെ അധ്യക്ഷയാക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് കറുത്ത വസ്ത്രം ധരിച്ച് ബിനു നഗരസഭയില്‍ എത്തിയത്.
കറുപ്പിനോട് പാർട്ടിക്ക് എതിർപ്പില്ല. പാർട്ടി പറയുന്നതിന് അപ്പുറത്തേക്ക് പ്രവർത്തിക്കില്ല. ജോസ് കെ.മാണിക്ക് തുറന്ന കത്തെഴുതുമെന്നും ബിനു പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക