മോഷണം നടന്ന ഒരു വർഷത്തിന് ശേഷം മോഷണ കേസ് പ്രതി പിടിയിൽ. ഒരു വർഷം മുൻപ് ബൈക്ക് കാണാതായ കേസിന്റെ അന്വേഷണം താത്കാലികമായി അവസാനിപ്പിച്ചെങ്കിലും നിരീക്ഷണ ക്യാമറ കണ്ണ് തുറന്നിരിക്കുകയായിരുന്നു. ഒടുവിൽ കാണാതായ ബൈക്ക് സഹിതം പ്രതിയെ പോലീസ് പിടികൂടി.
സിമ്പിൾ ആൻഡ് ഹമ്പിൾ ആയി ഐശ്വര്യ ലക്ഷ്മി; ‘ഈ സ്ഥലം ഒരുപാടു ഓർമകൾ തരുന്നതെന്ന് താരം
മലപ്പുറം പെരിന്തൽമണ്ണ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് 2022 ജൂലായ് എട്ടിന് കോടതിയുടെ അനുമതിയോടെ അന്വേഷണം അവസാനിപ്പിച്ച കേസായിരുന്നു. എന്നാലിപ്പോഴാണ് പ്രതിയെയും തൊണ്ടിമുതലും കണ്ടെത്തിയത്. പട്ടാമ്പി ഓങ്ങല്ലൂർ കുന്തക്കാട്ടിൽ അബൂബക്കർ സിദ്ദീഖ് (37) ആണ് ബൈക്ക് സഹിതം പിടിയിലായത്.
ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം; 56ൽ നിന്ന് 60 ആയി ഉയർത്തി
2021 ഡിസംബർ 26ന് പുലർച്ചെയാണ് പരിയാപുരം തട്ടാരക്കാട് റോഡിലെ മുട്ടത്ത് ജോസഫിന്റെ കാർപോർച്ചിൽ നിർത്തിയിരുന്ന ബൈക്ക് കാണാതായത്. പരാതിയിൽ കേസെടുത്ത് പെരിന്തൽമണ്ണ പോലീസ് പലവിധത്തിൽ അന്വേഷിച്ചെങ്കിലും ബൈക്കോ പ്രതിയെയോ കണ്ടെത്താനായില്ല.
സിനിമ എടുക്കുന്നത് പ്രേക്ഷകർക്കും പണത്തിനും വേണ്ടി: എസ്എസ് രാജമൗലി
ആറു മാസം കഴിഞ്ഞാൽ ഇത്തരം കേസുകളിൽ കോടതിയുടെ അനുമതിയോടെ അന്വേഷണം താത്കാലികമായി അവസാനിപ്പിക്കാമെന്നതിന്റെ അടിസ്ഥാനത്തിൽ പോലീസ് കോടതിയെ സമീപിച്ചു. തുടർന്ന് തെളിയിക്കാൻ കഴിയാത്ത കേസുകളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി അന്വേഷണം അവസാനിപ്പിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പോലീസിന്റേതായ അന്വേഷണ സംവിധാനങ്ങളിൽ വാഹനത്തിന്റെ നമ്പർ അടക്കമുള്ള വിവരങ്ങൾ നൽകിയിരുന്നു.
ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ സംഭവം; ബുഹാരിസ് ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കി
നിരീക്ഷണ ക്യാമറകളുടെ ഏകോപന സംവിധാനമായ എ.എൻ.പി.ആർ കൺട്രോളിലും വിവരം നൽകിയിരുന്നു. ചൊവ്വാഴ്ച കോഴിക്കോട് കടലുണ്ടി പാലത്തിന് സമീപത്തെ സി.സി.ടി.വി. ക്യാമറയിൽ ബൈക്കിന്റെ ദൃശ്യം പതിഞ്ഞതായി കണ്ടെത്തി. തുടർന്ന് പാലത്തിനടുത്ത് നടത്തിയ പരിശോധനയിൽ ബൈക്ക് സഹിതം അബൂബക്കർ സിദ്ദീഖിനെ ബേപ്പൂർ പോലീസ് പിടികൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക