ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന നിവിൻപോളി നായകനായെത്തിയ ചിത്രത്തിലൂടെ ബിഗ്സ്ക്രീനിലേക്ക് എത്തിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. പിന്നീട് മലയാളത്തിലും തമിഴിലുമെല്ലാം നിരവധി വേഷങ്ങളിൽ താരമെത്തി. മികച്ച വേഷങ്ങൾ തന്നെ ഐശ്വര്യയെ തേടിയെത്തി. മുൻനിര നായകന്മാർക്കൊപ്പം മികവുറ്റ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാനും ഐശ്വര്യയ്ക്ക് സാധിച്ചു.
സിനിമ എടുക്കുന്നത് പ്രേക്ഷകർക്കും പണത്തിനും വേണ്ടി: എസ്എസ് രാജമൗലി
സമൂഹ മാധ്യമങ്ങളിൽ സജീവമാണ് താരം. തമിഴിൽ നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായക വേഷത്തിലെത്തിയ മണി രത്നത്തിന്റെ പൊന്നിയിൻ സെൽവൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലും സുപ്രധാന വേഷത്തിലെത്തുവാൻ ഐശ്വര്യയ്ക്ക് കഴിഞ്ഞിരുന്നു. ഈ ഏപ്രിൽ 28 ന് ചിത്രത്തിന്റെ രണ്ടാം ഭാഗം തിയേറ്ററുകളിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.
ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനം; അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്ന് സംവിധായകർ
ഇതിനിടെ തന്റെ ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് ഐശ്വര്യ. 2017 ൽ ആദ്യമായി മണി സാറിനെ താൻ കാണുന്നത് ഇവിടെ വച്ചാണെന്നും ഒരുപാട് ഓർമ്മകൾ തനിക്കീ സ്ഥലവുമായി ഉണ്ടെന്നും പറഞ്ഞുകൊണ്ടാണ് ഐശ്വര്യ തന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക