ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് നീലവെളിച്ചം. വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനമായ ഇന്ന് നീലവെളിച്ചം സിനിമയുടെ കാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.ടോവിനോ തോമസിന്റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.
ഇന്ന് ടോവിനോ തോമസിന്റെയും ജന്മദിനമാണ്. റോഷന്, റിമ കല്ലിങ്കല്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെല്ലാം ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് സിനിമയിലെ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടത്. അനുരാഗ മധുചഷകം എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ.എസ് ചിത്രയാണ്. പി.ഭാസ്കരന് മാസ്റ്ററാണ് വരികള്‍ എഴുതിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക