മകൻ അഭിമന്യുവിന് പിറന്നാൾ ആശംസ അറിച്ച് ഷമ്മി തിലകൻ.
“അസാമാന്യ യുവാവായി വളർന്ന കൊച്ചുകുട്ടിക്ക് ജന്മദിനാശംസകൾ..! നീ എനിക്ക് അഭിമാനം തരുന്നു..!! എപ്പോഴത്തെയും പോലെ ദയയുള്ള വ്യക്തിയായി നിലനിൽക്കണമെന്നാണ് എന്റെ പ്രാർത്ഥന. ലവ് യു ഡിയർ”, എന്നാണ് ഷമ്മി തിലകൻ മകന്റെ ഫോട്ടോ പങ്കുവച്ച് കുറിച്ചത്. പിന്നാലെ നിരവധി പേരാണ് അഭിമന്യുവിന് ആശംസകളുമായി രംഗത്തെത്തിയത്.
‘ഷമ്മി അണ്ണാ ഈ ചെക്കനെ എന്താ സിനിമയ്ക്ക് വിടാത്തത്’, എന്നാണ് ഒരു ആരാധകൻ ചോദിക്കുന്നത്. ഇതിന് വിടാറുണ്ടല്ലോ..! കഴിഞ്ഞ ആഴ്ചയിലും അവതാർ സിനിമ കാണാൻ വിട്ടിരുന്നു. ഞങ്ങൾ ഒരുമിച്ചാണ് പോയത്’, എന്നായിരുന്നു ഷമ്മിയുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക